Header 1 vadesheri (working)

ശബരി മലയിൽ മാധ്യമങ്ങൾക്ക് വിലക്ക് ,സർക്കാർ വലിയ വില നൽകേണ്ടി വരും : ഉമ്മൻ‌ചാണ്ടി

Above Post Pazhidam (working)

കോട്ടയം : ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു പാര്‍ട്ടിയുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുയല്ല വേണ്ടത്. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ സര്‍ക്കാര്‍ വലിയ വിലകൊടുക്കേണ്ടിവരും.

First Paragraph Rugmini Regency (working)

ബി.ജെ.പിയും സി.പിഎമ്മും സംഭവത്തില്‍ മുതലെടുപ്പ് നടത്തുകയാണ്. ശബരിമലയില്‍ രാഷ്ട്രിയം കളിക്കാന്‍ കേണ്‍ഗ്രസ് ഇല്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒത്തുകളിയാണ് നടക്കുന്നത്. സര്‍ക്കാരിന്റെ രഹസ്യ അജണ്ഡ നടപ്പിലാക്കേണ്ട സ്ഥലമല്ല ശബരിമല. പൊതു പ്രവര്‍ത്തകരും ഭരണസംവിധാനവും എപ്പോഴും വിമര്‍ശനങ്ങള്‍ക്കു വിധേയരായിരിണമെന്നും അദ്ധേഹം പറഞ്ഞു.

തെറ്റും ശരിയും തിരിച്ചറിയാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടാവണം. അതിനു മാധ്യമങ്ങളുെട സ്വാധീനം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ശബരിമല ഒരു പൊതു സ്ഥലമാണ്. ലക്ഷക്കണക്കിനാളുകള്‍ വരുന്ന സ്ഥലമായതിനാല്‍ തന്നെ അവിടെ മാധ്യമങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും അദ്ധേഹം വ്യക്തമാക്കി.

Second Paragraph  Amabdi Hadicrafts (working)