Header 1 = sarovaram
Above Pot

മീ ടൂ കാമ്പയിനിൽ കുടുങ്ങി മുകേഷ് , രാജി ആവശ്യപ്പെട്ട് ബിന്ദു കൃഷ്ണ

കൊല്ലം : സി.പി.എം എം.എല്‍.എയും നടനുമായ മുകേഷിനെതിരെ ലൈംഗികാരോപണവുമായി വനിതാ സംവിധായിക രംഗത്ത്. മുംബയ് കേന്ദ്രമാക്കി പ്രവര്‍‌ത്തിക്കുന്ന കാസ്‌റ്റിംഗ് ഡയറക്‌ടര്‍ ടെസ് ജോസഫാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

19 വര്‍ഷം മുമ്ബ് കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്ന് ടെസ പറയുന്നത്. അന്ന് മുകേഷ് താമസിച്ചിരുന്ന ഹോട്ടല്‍ റൂമിനടുത്തേക്ക് തന്നോട് താമസം മാറാന്‍ ആവശ്യപ്പെട്ടിരുന്നതായും, പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ തന്റെ ചാനല്‍മേധാവിയായ ഡെറക് ഒബ്‌റമിനോട് പറഞ്ഞിരുന്നുവെന്നും, ഒരുമണിക്കൂറോളം ഇത് ചര്‍ച്ച ചെയ്‌തുവെന്നും ടെസ് ആരോപിക്കുന്നു.തുടര്‍ന്ന് അവിടെ നിന്നും തൊട്ടടുത്ത ഫ്ളൈറ്റില്‍ തന്നെ നാട്ടിലേക്ക് തിരിക്കാന്‍ ഡെറക് തന്നെ സഹായിച്ചുവെന്നും ടെസ് പറയുന്നു.

Astrologer

ലൈംഗികാരോപണം ഉന്നയിച്ച ടെസ് ജോസഫിനെ പരിചയമില്ലെന്ന് എംഎല്‍എയും നടനുമായ മുകേഷ് അഭിപ്രായപ്പെട്ടു . ആ പെണ്‍കുട്ടിയെ പരിചയവുമില്ല, ഓര്‍മയുമില്ല. ആരെയും ആര്‍ക്കും തേജോവധം ചെയ്യാവുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
സി പി എം എം എൽ എ മാരുടെ തനി നിറം പുറത്തു വരുന്നതിൽ സന്തോഷമുണ്ടെന്നും, മുകേഷ് എംഎൽഎ സ്ഥാനം രാജി വച്ച് തിരഞ്ഞെടുത്ത ജനങ്ങളോട് മാപ്പ് ചോദിക്കണമെന്നും കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു

Vadasheri Footer