Post Header (woking) vadesheri

ഗുരുവായൂരിൽ ഒഴിവുള്ള മത പ്രചാരകൻ തസ്തികയിൽ നിയമനം നടത്തണം : ഗുരുവായൂർ ക്ഷേത്ര രക്ഷാ സമിതി

Above Post Pazhidam (working)

ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം മത പ്രചാരകൻ തസ്തികയിൽ നിയമനം നടത്തണമെന്ന് ഗുരുവായൂർ ക്ഷേത്ര രക്ഷാസമിതി യോഗം ആവശ്യപ്പെട്ടു .ഗുരുവായൂർ ദേവസ്വം അക്ട് നിർദേശിക്കുന്ന ഹിന്ദു മത പ്രചരണം നടത്താൻ ദേവസ്വത്തിൽ മതപ്രചാരകൻ എന്ന തസ്തിക ഉണ്ട് ,ഈ തസ്തികയിൽ നിന്നുള്ള ആൾ വിരമിച്ച് അഞ്ച് വർഷം കഴിഞ്ഞിട്ടും യോഗ്യരായ ആളെ നിയമിക്കാത്ത ദേവസ്വം നടപടി ദുരൂഹമാണ് .

Ambiswami restaurant

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് അക്ടിന് വിരുദ്ധമായ പത്ത് കോടി ദേവസ്വം സംഭാവന നൽകിയ കേസിൽ ഗുരുവായൂർ ദേവസ്വം മതേതര സ്‌ഥാപനമാണെന്ന് സത്യവാങ്മൂലം നൽകിയ ദേവസ്വം അഡ്മനിസ്ട്രേറ്ററുടെ നടപടി ഇടത് അജണ്ടയുടെ ഭാഗമാണെന്ന് സെക്രട്ടറി എം ബിജേഷ് ആരോപിച്ചു.ദേവസ്വത്തിൽ നടന്ന സമ്പത്തിക തട്ടിപ്പും ,കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് മോഷണം എന്നിവയിൽ പോലീസ് അന്വേഷണം ഉർജ്ജിതമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻ്റ് അഡ്വ എം വി വിനോദ് അധ്യക്ഷത വഹിച്ചു.യോഗത്തിൽ നിരാമയൻ, ടി.കെ സുരേഷ് ബാബു , സജീവ് കുമാർ മുത്തേടത്ത് , ലക്ഷ്മിദാസ് തുടങ്ങിയ യോഗത്തിൽ പ്രസംഗിച്ചു .

Second Paragraph  Rugmini (working)