Header 1 vadesheri (working)

മുതുവട്ടൂരിൽ കൂറ്റൻ മാവ് റോഡിലേക്ക് വീണു , ചാവക്കാട് കുന്നംകുളം പാതയിൽ ഗതാഗതം സ്തംഭിച്ചു

Above Post Pazhidam (working)

ചാവക്കാട് : മുതുവട്ടൂരിൽ വലിയ മാവ് റോഡിലേക്ക് വീണ് മണിക്കൂറുകണക്കിനു ഗതാഗതം തടസപ്പെട്ടു . ചാവക്കാട് കുന്നംകുളം പാതയിൽ കോടതി പടിക്ക് സമീപം പഴയ വൈദ്യുതി ആഫീസിന് എതിർവശത്തെ സ്വാകാര്യ വ്യക്തിയുടെ വലിയ മാവ് ആണ് കടപുഴകി റോഡിലേക്ക് വീണത് . രാവിലെ ഒൻപതരയോടെ ഒരു ബസ് കടന്ന് പോയ ഉടനെയായിരുന്നു മരം കടപുഴകിയത് . തലനാരിഴക്ക് ദുരന്തം ഒഴിവായി . വീഴ്ചയിൽ സമീപത്തെ വൈദ്യുതി തൂണും തകർന്നു .ഗുരുവായൂർ അഗ്നി ശമന സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീകുമാർ , ലീഡിങ് ഫയർമാൻ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിശമന സംഘവും നാട്ടുകാരും വൈദ്യുതി വിഭാഗവും ചേർന്നാണ് മരം വെട്ടി മാറ്റുന്നത്. ഉച്ചക്ക് ഒരു മണിവരെ ഇത് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല

First Paragraph Rugmini Regency (working)

buy and sell new