ഫലസമൃദ്ധി : തൊഴിലുറപ്പ് പദ്ധതിയില്‍ ഫലവൃക്ഷത്തോട്ടം

">

തൃശ്ശൂർ : പ്രളയാനന്തര നവകേരളം സാക്ഷാത്കരിക്കാന്‍ ഫലസമൃദ്ധി എന്ന സംയോജിത പദ്ധതിയിലൂടെ ഫലവൃക്ഷത്തോട്ടം തയ്യാറാകുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിലൂടെയാണ്പദ്ധതി ഒരുക്കുന്നത്. മാടക്കത്തറ പഞ്ചായത്തില്‍ കൃഷിവിജ്ഞാനകേന്ദ്രത്തിന്‍റെ കീഴില്‍ എട്ടേക്കര്‍ സ്ഥലത്താണ് തോട്ടം. അതിസാന്ദ്ര ഫലവൃക്ഷത്തോട്ടത്തില്‍ ബാംഗ്ലോറ,നീലം,അല്‍ഫോണ്‍സോ, രത്ന എന്നീ ഇനം മാവുകളും പ്ലാവിന്‍തൈകളുമാണ് വച്ചുപിടിപ്പിക്കുന്നത്.

വിവിധ ഏജന്‍സികളുടെ സഹകരണത്തോടെനടപ്പിലാക്കുന്ന പദ്ധതിയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടു്. കൃഷിവിജ്ഞാനകേന്ദ്രത്തിന്‍റെ റിവോള്‍വിംഗ് ഫ്, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍റെ സഹായധനം, കാര്‍ഷിക സര്‍വ്വകലശാല പ്ലാന്‍ ഫ് എന്നിവയുടെ സഹായത്തോടെയാണ് തോട്ടം തയ്യാറാകുന്നത്. മൂന്നുവര്‍ഷമാണ് പദ്ധതിയുടെ കാലാവധി. ഫലവൃക്ഷത്തോട്ട നിര്‍മ്മാണത്തിന്‍റെ തൈനടീല്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ടി.വി അനുപമ നിര്‍വ്വഹിച്ചു.

കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ് ഐ.എസ.് ഉമാദേവി, മാടക്കത്തറ ഗ്രാമ പഞ്ചായത്ത്പ്രസിഡ് പി.എസ.് വിനയന്‍, വൈസ് പ്രസിഡ് ഇന്ദിര മോഹന്‍, വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് പുളിക്കന്‍, തൃശൂര്‍ കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ. എ. പ്രേമ, ഡോ. പി.എസ് ഗീതക്കൂട്ടി, ഡോ. ജീജു. പി. അലകസ്, ഡോ. പി. ഇന്ദിരദേവി, ഡോ. ടി. പ്രദീപ്കുമാര്‍, പി. സി ബാലഗോപാലന്‍,രാജ്മോഹന്‍ എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Sponsors