എം.വി.അബൂബക്കര്‍ സ്‌മാരക കര്‍മ്മശ്രേഷ്ഠ പുരസ്കാരം ആര്യാടന്‍ മുഹമ്മദിന്

ചാവക്കാട്: എ.ഐ.സി.സി.അംഗവും തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്‍റുമായിരുന്ന എം.വി.അബൂബക്കറിന്‍റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ കര്‍മ്മശ്രേഷ്ഠ പുരസ്കാരം കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന് ഞായറഴ്ച ഉമ്മൻ ചാണ്ടി സമ്മാനിക്കും .കോണ്‍ഗ്രസ് നേതാവും ചാവക്കാട് നഗരസഭയുടെ പ്രഥമ ചെയര്‍മാനുമായിരുന്ന കെ.ബീരു സ്മാരക ജീവകാരുണ്യ പുരസ്കാരം ഇ.പി.മൂസഹാജി ഏറ്റുവാങ്ങും.

Vadasheri

മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ എം.വി.അബൂബക്കര്‍, കെ.ബീരു എന്നിവരുടെ അനുസ്മരണവും പുരസ്കാര വിതരണവും വൈകീട്ട് അഞ്ചിന് തിരുവത്ര കോട്ടപ്പുറം സെന്‍ററില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്‍റ് കെ.വി.ഷാനവാസ് അധ്യക്ഷനാവും.ഡി.സി.സി. പ്രസിഡന്‍റ് ടി.എന്‍.പ്രതാപന്‍,മുന്‍ മന്ത്രി കെ.പി.വിശ്വനാഥന്‍,കെ.പി.സി.സി.ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ തൂടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.