Post Header (woking) vadesheri

മാനവേദ സുവർണമുദ്ര എസ്.മാധവൻക്കുട്ടിക്ക്, എസ്.പി.കൃഷ്ണകുമാറിന് വാസു നെടുങ്ങാടി എൻഡോവ്മെൻ്റ്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർക്കുള്ള മാനവേദ സുവർണ്ണ മുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു വേഷം ആശാൻ എസ്.മാധവൻക്കുട്ടിക്കാണ് മാനവേദ സുവർണമുദ്ര. ഒരു പവൻ തൂക്കം വരുന്ന ശ്രീ ഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത സ്വർണ്ണപ്പതക്കമാണ് പുരസ്കാരം .

Arya bhavan inner

വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാരത്തിന് പാട്ട് ഗ്രേഡ് ഒന്ന് കലാകാരൻ എസ്.പി.കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തു. ഒക്ടോബർ 24 മുതൽ നവംബർ 1വരെയുളള ഒമ്പതുരാത്രികളിലെ കൃഷ്ണനാട്ടം അരങ്ങുകളിയിലെ മികച്ച പ്രകടനത്തിനാണ് പുരസ്കാരം . ഡോ. സി.കെ.ജയന്തി ,
കലാമണ്ഡലം സുകുമാരൻ, പ്രശസ്ത കൃഷ്ണനാട്ടം കലാകാരൻ വി.ആർ.കൃഷ്ണൻ നമ്പൂതിരി എന്നിവരുൾപ്പെട്ട പുരസ്കാര നിർണയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

Second Paragraph  Sarovaram(working)

പുരസ്കാരണ നിർണയ സമിതിയുടെ ശുപാർശയ്ക്ക് ഡോ. വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ഇന്നു ചേർന്ന ദേവസ്വം ഭരണസമിതി യോഗം അംഗീകാരം നൽകുകയായിരുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ യോഗത്തിൽ സന്നിഹിതരായി.

Third paragraph Saravan bhavan

അരങ്ങുകളിയിലെ മികച്ച പ്രകടനത്തിനുള്ള പ്രോൽസാഹനത്തിന് വേഷം വിഭാഗത്തിൽ നിന്ന് കൃഷ്ണപ്രസാദ്.ജെ ,
അരുൺദേവ് എ.പി.പ്രാട്ട്)
ബ്രിജിത്ത് കെ.എസ്.(ശുദ്ധമദ്ദളം)
അജിത്ത്.പി(തൊപ്പി മദ്ദളം )
യദുകൃഷ്ണൻ.പി (ചുട്ടി), യു.കെ. രാമചന്ദ്രൻ(അണിയറ) എന്നിവരെയുംതെരഞ്ഞെടുത്തു. കൃഷ്ണഗീതി ദിനമായ തുലാം മുപ്പതിന് (നവംബർ 16 | മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചേരുന്ന
സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും

First Paragraph Jitesh panikar (working)