Header 1

മണത്തല വിശ്വനാഥക്ഷേത്രത്തില്‍ ദേശവിളക്ക് ഉത്സവം 30-ന്

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തില്‍ ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ നേതൃത്വത്തില്‍ തത്ത്വമസി ഗള്‍ഫ് കമ്മിറ്റി നടത്തുന്ന ദേശവിളക്ക് ഉത്സവവും അന്നദാനവും 30-ന് നടക്കുമെന്ന് അയ്യപ്പസ്വാമി സേവാസംഘം ചെയര്‍മാന്‍ ചെയര്‍മാന്‍ ഡോ. പി.വി.മധുസൂദനന്‍ വാര്‍ത്ത‍ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ എട്ടിന് ക്ഷേത്രത്തില്‍ ആനയൂട്ട്, തുടര്‍ന്ന് വിദ്യാഭ്യാസപുരസ്‌കാര വിതരണം എന്നിവ ഉണ്ടാവും.

Above Pot

വൈകീട്ട് ദീപാരാധനക്ക് ശേഷം ബ്ലാങ്ങാട് കല്ലുങ്ങല്‍ ഭഗവതിക്ഷേത്രത്തില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും.500 വനിതകളുടെ താലം, അയ്യപ്പസ്വാമി ക്ഷേത്രം മാതൃകയിലുള്ള തങ്കരഥം,ഉടുക്കുപാട്ട്, നാഗസ്വരം, പഞ്ചവാദ്യം,ആന, നാടന്‍ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പ് രാത്രി എട്ടോടെ വിശ്വനാഥക്ഷേത്രത്തിലെത്തും.വിശ്വനാഥക്ഷേത്രത്തില്‍ ദീപാരാധനക്കു ശേഷം ഗുരുവായൂര്‍ ഭജനമണ്ഡലിയുടെ ഭക്തിഗാനമേള ഉണ്ടാവും.തുടര്‍ന്ന് ഉടുക്കുപാട്ട്, തിരി ഉഴിച്ചില്‍,പാല്‍ക്കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടുംതട എന്നിവ ഉണ്ടാവും.ഉച്ചക്കും രാത്രിയിലുമായി പതിനായിരം പേര്‍ക്ക് അന്നദാനം ഉണ്ടാവും.

ദേശവിളക്ക് ഉത്സവത്തിന് ആരംഭം കുറിച്ച് 28-ന് വൈകീട്ട് 6.30-ന് ക്ഷേത്രത്തിലെ ശിവശക്തി ഓഡിറ്റോറിയത്തില്‍ കോഴിക്കോട് ഡോ.പ്രശാന്ത് വര്‍മ്മയുടെ ഭജനയും ഉണ്ടാവും.ഭാരവാഹികളായ സി.എ.സിദ്ധാര്‍ഥന്‍,കെ.ബി.ആനന്ദന്‍, എന്‍.ബി.ബാസുരാജ്, എന്‍.എ.ബാലകൃഷ്ണന്‍, കെ.കെ.സഹദേവന്‍, യു.ആര്‍.പ്രദീപ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു