Madhavam header
Above Pot

ചെമ്പൈ സംഗീതോത്സവം , ജയന്തി കുമരേഷിന്റെ വീണ വാദനം വേറിട്ട അനുഭവമായി

ഗുരുവായൂര്‍ ; ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാല്‍ കച്ചേരിയില്‍ ജയന്തി കുമരേഷ് അവതരിപ്പിച്ച വീണ വാദനം ശ്രോതാക്കള്‍ക്ക് വേറിട്ട അനുഭവമായി .കുമരേഷ് വയലിനിലും യു ജയച്ചന്ദ്ര റാവു മൃദംഗത്തിലും ട്രിച്ചി കൃഷ്ണ സ്വാമി ഘടത്തിലും പിന്തുണ നല്‍കി . ആറു മണിക്ക് ആരംഭിച്ച വിശേഷാല്‍ കച്ചേരിയില്‍ അക്കര സിസ്റ്റേഴ്സ് ( ശുഭ ലക്ഷ്മി ,സ്വര്‍ണ ലത ) ന്‍റെ കച്ചേരി അരങ്ങേറി .എല്‍ രാമകൃഷ്ണന്‍ വയലിനിലും ,പത്രി സതീഷ്‌ കുമാര്‍ മൃദംഗത്തിലും, പെരുകാവ്‌ പി എല്‍ സുധീര്‍ ഘടത്തിലും പക്കമേളം ഒരുക്കി . തുടര്‍ന്ന്‍ അഭിഷേക് രഘു റാമിന്‍റെ കച്ചേരി നടന്നു .ഇടപ്പള്ളി എ അജിത്‌ കുമാര്‍ വയലിനിലും ബാംഗ്ലൂര്‍ അര്‍ജുന്‍ കുമാര്‍ മൃദംഗ ത്തിലും ചെന്നൈ വി സുരേഷ് ഘടത്തിലും പക്കമേളം തീര്‍ത്തു .സംഗീതോല്‍സവം മൂന്നാം ദിവസം പിന്നിടുമ്പോള്‍ ഇത് വരെ അഞ്ഞൂറോളം പേര്‍ സംഗീതാര്‍ച്ചന നടത്തി

Vadasheri Footer