മണത്തലയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തലയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. മണത്തല ബ്ലോക്ക് ഓഫീസിനടുത്ത് കായൽ റോഡിൽ ഈഴവ പുറത്ത് പരേതനായ വേലായിയുടെ മകൻ ശിവരാമനെ(59 ) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചാവക്കാട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു . 2015 ൽ നടന്ന തിരഞ്ഞെടുപ്പിൽ നഗരസഭ 25ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. പരേതയായ ശാന്തയാണ് ഭാര്യ , ശിശിര ,ശരത് എന്നിവർ മക്കളാണ്