ഗുരുവായൂരിൽ ബുധനാഴ്ച മുതൽ പ്രവേശനം, ആദ്യ ഘട്ടത്തിൽ 1500 പേരെ അനുവദിക്കും
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ബുധനാഴ്ചമുതൽ പ്രവേശനം അനുവദിക്കും . ആദ്യ ഘട്ടത്തിൽ 1500 പേർക്ക് പ്രവേശനം അനുവദിക്കാനാണ് ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുള്ളത് . കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ജോലിക്ക് നിയമിക്കുകയുള്ളു .ചോറൂൺ ഒഴികെയുള്ള എല്ലാ വഴിപാടുകളും ഭക്തർക്ക് നടത്താവുന്നതാണ് . കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 12 നാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം തടഞ്ഞ് ക്ഷേത്ര പരിസരം കണ്ടെയ്‌ൻമെൻറ് സോണിലേക്ക് മാറ്റിയത് .
കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി ദേവസ്വം ചെയര്‍മാനും, ഭരണസമിതി അംഗങ്ങളും ക്ഷേത്രത്തില്‍ നടപ്പില്‍ വരുത്തിയ പരിഷ്‌ക്കാരമാണ് ക്ഷേത്ര നഗരി തന്നെ അടച്ചിടേണ്ട അവസ്ഥയിലേക്ക് എത്തിയത് .നാലമ്പലത്തിനകത്തേക്ക് ആരെയും പ്രവേശിക്കാതിരുന്ന സമയത്ത് എത്തിയ മന്ത്രി കടകംപള്ളിയുടെ ഭാര്യയെയും സംഘത്തിനെയും ചട്ടങ്ങൾക്ക് വിരുദ്ധമായി നാലമ്പലത്തിനകത്തേക്ക് പ്രവേശനം നൽകിയിരുന്നു .അത് വിവാദമാകാതിരിക്കാൻ മറ്റുള്ളവർക്കും പ്രവേശനം അനുവദിച്ചു . അത് കൂടുതൽ പ്രശ്നത്തിലേക്ക് ആണ് എത്തിച്ചത് ഇ തോടെ വീണ്ടും നാലമ്പല പ്രവേശനം തടഞ്ഞു . അപ്പോഴേക്കും രോഗം വ്യപകമായിരുന്നു . ഇതിനെത്തുടർന്ന് ജില്ലാ ഭരണ കൂടം ക്ഷേത്ര പരിസരം കണ്ടൈൻമെൻറ് സോണാക്കി മാറ്റുകയായിരുന്നു .