Above Pot

ജനകീയ വിദ്യാലയ സിനിമ ‘വിസില്‍’ പുറത്തിറങ്ങി

ചാവക്കാട്: ചാവക്കാട് മണത്തല ഗവ. എച്ച്.എസ്സ്.എസ്സിന്‍റേയും ജനകീയ ചലച്ചിത്രവേദിയുടേയും സഹകരണത്തോടെയാണ് ജനകീയ വിദ്യാലയ സിനിമ ‘വിസില്‍’ പ്രകാശനം ചെയ്തു. നിത്യജീവിതത്തിലെ പ്രതിസന്ധികളെ മുറിച്ചുകടക്കാന്‍ പര്യാപ്തമാക്കുന്ന യഥാര്‍ത്ഥ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ഈ സിനിമ മുന്നോട്ട് വെക്കുന്നു. നഷടപ്പെടുന്ന പൊതു ഇടങ്ങള്‍ തിരിച്ചുപിടിയ്ക്കാന്‍ സമയമായെന്നുളള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സിനിമ.

First Paragraph  728-90

സിനിമയുടെ ആദ്യ പ്രദർശനം ഗുരുവായൂർ എം.എൽ.എ. കെ.വി. അബ്ദുൾ കാദർ നിർവ്വഹിച്ചു. വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഏ.സി. ആനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എഴുത്തുകാരനായ രഞ്ജിത്ത് ചിറ്റാടെ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ.പ്രസിഡന്റ് അബ്ദുൾ കലാം, ഷാജി സുരേഷ് , പ്രിൻസിപ്പാൾ മറിയക്കുട്ടി, പ്രധാന അധ്യാപകർ കെ.വി. അനിൽകുമാർ അധ്യാപകരായ രാജു ഏ.എസ്. , വി.ആർ. പ്രസാദ്എന്നിവർ പ്രസംഗിച്ചു.
റാഫി നീലങ്കാവില്‍ കഥയും സംവിധാനവും ചെയ്യുന്ന സിനിമയുടെ നിര്‍മ്മാണം ഡോ.റെന്‍ഷി രഞ്ജിത്ത് നിര്‍വ്വഹിച്ചത്. ഷാജി നിഴല്‍, അഹ്മദ് മുഈനുദ്ദീന്‍ തിരക്കഥയും പ്രശാന്ത് ഐ ഐഡിയ, ഹാഷിം അന്‍സാര്‍ ഛായഗ്രഹണവും രാജീവ് ചൂണ്ടല്‍ ചിത്ര സംയോജനവും വരികളും സംഗീതവും അഹ്മദ് മുഈനുദ്ദീനും ചെയ്തു. വിദ്യാര്‍ത്ഥികളായ മുഹമ്മദ് സയാന്‍, വിഷ്ണു, നൂറ, എന്നിവര്‍ കഥാപാത്രങ്ങളാണ്.
യോഗത്തിൽ അണിയറ പ്രവർത്തകരെ
ആദരിച്ചു.

Second Paragraph (saravana bhavan