Header 1 = sarovaram
Above Pot

ശബരിമല സീസൺ ,ഗുരുവായൂർ ദേവസ്വം അവലോകന യോഗം നടത്തി , ഭക്തരെ കടന്നാക്രമിച്ച് പോലീസ്

ഗുരുവായൂർ : ശബരിമല ഏകാദശി സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി ഗുരുവായൂരിലെ റോഡുകളുടെ അറ്റകുറ്റ പണി നടത്താനും തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ബദല്‍ സംവിധാനമൊരുക്കാനും തീരുമാനം. സീസണ്‍ ക്രമീകരണങ്ങളുടെ മുന്നൊരുക്കത്തിനായി ഗുരുവായൂര്‍ ദേവസ്വം വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെയും ഭക്തരുടെയും സംഘടനാപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.

ദേവസ്വത്തിന്‍റോയും നഗരസഭയുടംയും ഓരോ പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇവിട പാര്‍ക്കിംഗ് നടക്കില്ല. ഇതിന് ബദലായി പടിഞ്ഞാറെനടയിലെ മായ ബസ്റ്റാന്‍ഡ്, സമൂഹമഠ റോഡില്‍ സമീക്ഷ പറമ്പ് എന്നവിടങ്ങളില്‍ താത്കാലിക പാര്‍ക്കിംഗിന് സൗകര്യമൊരുക്കും. ആവശ്യമെങ്കില്‍ അവധി ദിവസങ്ങളില്‍ ശ്രീകൃഷ്ണ സ്കൂള്‍ ഗ്രൗണ്ടും ഉപയോഗിക്കും. റെയില്‍വേ ഗേറ്റിനടുത്ത് സ്വകാര്യവ്യക്തിയുടെ രണ്ടര ഏക്കറും പാര്‍ക്കിംഗ് ഗ്രൗണ്ടാക്കി മാറ്റും. ദിശാബോര്‍ഡ് സ്ഥാപിക്കുകയും ഗതാഗത നിയന്ത്രണത്തിനും ഭക്തസേവനത്തിനുമായി വളണ്ടിയര്‍മാരെ നിയോഗിക്കും. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അടുത്ത ദിവസം വീണ്ടും യോഗം ചേരും. നഗരസഭ, പോലീസ് ഫയര്‍ഫോഴ്സ്, ഫുഡ് സേഫ്റ്റി, ലീഗല്‍മെട്രോളജി വിഭാഗങ്ങളും മര്‍ച്ചന്‍റ്സ് അസോസിയേഷന്‍, ചേംമ്പര്‍ ഓഫ് കൊമേഴ്സ്, റസിഡന്‍റസ് അസോസിയേഷന്‍ ഭക്തസംഘടന പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.

പ്രസാദ ഊട്ടില്‍ പങ്കെടുക്കുന്നവരില്‍ മദ്യപാനികള്‍ കൂടിവരുന്നുവെന്ന് ഗുരുവായൂർ പോലീസ് യോഗത്തിൽ അഭിപ്രായപ്പെട്ടു . ഗുരുവായൂര്‍ എസ്.ഐ. വിമോദാണ് ഇങ്ങനെയൊരു ഗുരുതരമായ ആരോപണം ഉന്നയിച്ചത്.പ്രസാദ ഊട്ടിന്റെ വരിയില്‍ നില്‍ക്കുന്നവരെ ബ്രീത്ത് അനലൈസര്‍ വെച്ച് പരിശോധന നടത്തിയാല്‍ കള്ളുക്കുടിയന്‍മാരെ ധാരാളം പിടികൂടാനാകുമെന്നായിരുന്നു എസ്.ഐ.യുടെ കണ്ടെത്തല്‍.

എസ്.ഐ.ഭക്തജനങ്ങളെ കടന്നാക്രമിക്കുന്ന തരത്തിലുള്ള ആരോപണം ഉന്നയിച്ചപ്പോള്‍ ദേവസ്വം ഭരണാധികാരികൾ മിണ്ടാതെ കേട്ടിരുന്നു. ക്ഷേത്രത്തിനകത്ത് നടന്നുവന്നിരുന്നതിന്റെ അതേ പവിത്രതയോടുകൂടി തന്നെയാണ് പ്രസാദ ഊട്ട് പുറത്തെ അന്നലക്ഷ്മി ഹാളിലും നടക്കുന്നത്.ഇവിടേക്ക് കള്ളുകുടിയന്‍മാരും കള്ളന്‍മാരും ഭക്ഷണം കഴിക്കാന്‍ വരുന്നുവെന്ന എസ്.ഐ.യുടെ പരാമര്‍ശം യോഗത്തില്‍ പങ്കെടുത്തവരില്‍ വേദനയുണ്ടാക്കുന്നതായി.മാധ്യമങ്ങള്‍ക്കുനേരെയും എസ്.ഐ.വിമര്‍ശനം ഉന്നയിക്കുകയുണ്ടായി.ഗുരുവായൂര്‍ ദേവസ്വത്തിന്റെ യോഗങ്ങളിലെല്ലാം എ.സി.പി.യോ സി.ഐ.യോ ആണ് പങ്കെടുക്കാറ്.എന്നാല്‍ എസ്.ഐ.വിമോദിനെ യോഗത്തിലേക്ക് പറഞ്ഞുവിട്ടതിലൂടെ പോലീസിന്റെ നിലവാരം കുറയ്ക്കുന്ന അഭിപ്രായങ്ങളാണ് പുറത്തുവന്നത്.

Vadasheri Footer