728-90

ഗാന്ധിജയന്തി വാരാചരണം : ആരോഗ്യവകുപ്പ് സൈക്കിള്‍ റാലി നടത്തി

Star

തൃശ്ശൂർ : ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി വൃത്തിയുളള നാട് ആരോഗ്യമുളള ജനത എന്ന മുദ്രവാക്യവുമായി ആരോഗ്യവകുപ്പ് സൈക്കിള്‍ റാലി നടത്തി. തൃശൂര്‍ കളക്ടറേറ്റില്‍ നിന്നും തുടക്കം കുറിച്ച റാലി ജില്ലാ കളക്ടര്‍ ടി വി അനുപമ ഫ്ളാഗ് ഓഫ് ചെയ്തു. മാലിന്യ നിര്‍മ്മാജനത്തിലൂടെ മാത്രമേ ജില്ലയെ രോഗവിമുക്തമാക്കാനാവൂ. പുതുതലമുറ ആ പ്രവര്‍ത്തി ഏറ്റെടുത്തിരിക്കുന്നത് ശുഭസൂചകമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എന്‍ എച്ച് എം പ്രോഗ്രാം മാനേജര്‍ ഡോ. ടി വി സതീശന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് സൈക്കിള്‍ റാലിയില്‍ പങ്കെടുത്തത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് റാലി നടന്നത്.