
മണത്തല ചന്ദനകുടം നേർച്ച തുടങ്ങി

ചാവക്കാട്:ചാവക്കാട് ടൗണിൽ നിന്ന് പുറപ്പെട്ട പ്രജോതിയുടെ ആദ്യ കാഴ്‌ച്ചയോടെ രണ്ടുദിവസം നീളുന്ന മണത്തല നേർച്ചയ്‌ക്ക് തുടക്കം കുറിച്ചു. നേർച്ചയുടെ ഭാഗമായി 45-ലേറെ കാഴ്ച്ചകൾ രണ്ടുദിവസങ്ങളിലായി നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മണത്തലയിലെ ജാറത്തിലെത്തും.ഇന്ന് വൈകീട്ടും.രാത്രിയിലുമായി 25 ഓളം കാഴ്‌ച്ചകൾ കൂടി ജാറത്തിലെത്തി.

നേർച്ചയുടെ പ്രധാന ദിനമായ ചൊവ്വാഴ്ച്ച രാവിലെ എട്ടിന് ചാവക്കാട് ടൗൺ പള്ളിക്ക് പിന്നിൽ നിന്ന് പ്രധാന ചടങ്ങുകളിലൊന്നായ താബൂത്ത് കാഴ്‌ച്ച പുറപ്പെടും. താബൂത്ത് കാഴ്ച്ച നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഉച്ചക്ക് 12 ഓടെ ജാറത്തിലെത്തും.ഇതിന് പിന്നാലെ കൊടികയറ്റ കാഴ്‌ച്ചകളെത്തി പള്ളിയങ്കണത്തിലെ താണിമരങ്ങളിലും,പ്രത്യേകം സ്ഥാപിച്ച കൊടിമരങ്ങളിലും കൊടികൾ കയറ്റും.വൈകീട്ട് ആറിന് നാട്ടുകാഴ്‌ച്ചകൾ പള്ളിയങ്കണത്തിലെത്തും.രാത്രി വിവിധ ക്ലബുകളുടെയും,സംഘടനകളുടെയും കാഴ്ച്ചകളെത്തും.ബുധനാഴ്ച്ച പുലർച്ചെ 4 മണിക്ക് നേർച്ചയ്ക്ക് സമാപനം കുറിക്കും.
