മണത്തല ബേബി റോഡിൽ വീട്ടു വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി

ചാവക്കാട്: മണത്തല ബേബിറോഡിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ മൂപ്പെത്താറായ കഞ്ചാവ് ചെടി കണ്ടെത്തി. 55 ഗ്രാം തൂക്കമുള്ള കഞ്ചാവ് ചെടിക്ക് ഒന്നര മാസത്തെ വളര്‍ച്ചയുണ്ട്. സരസ്വതി സ്‌കൂളിനു സമീപം കണ്ടാരശ്ശേരി രാധാകൃഷ്ണന്റെ വീടിനോട് ചേര്‍ന്ന പറമ്പിന്റെ പിന്‍ഭാഗത്ത് അലക്കുകല്ലിനോടു ചേര്‍ന്നാണ് ചെടി വളരുന്നുണ്ടായിരുന്നത്. ചാവക്കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.കെ. സജീവന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്.ഐ. ശശീന്ദ്രന്‍ മേലയില്‍, സി.പി.ഒ.മാരായ അബ്ദുല്‍ റഷീദ്, ആശിശ്, ശരത്ത്, ഷിനു, നിഥിന്‍ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി ചെടി കസ്റ്റഡിയിലെടുത്തു. മുമ്പ് ബ്ലാങ്ങാട് ബീച്ചിനു വടക്ക് കാറ്റാടിമരങ്ങള്‍ക്കിടയില്‍ നിന്നും ഇത്തരത്തില്‍ കഞ്ചാവ് ചെടി പൊലീസ് കണ്ടെത്തിയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചാവക്കാട് കോടതിക്ക് എതിര്‍വശത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുന്നില്‍ നിന്നും രണ്ടു കഞ്ചാവു ചെടികള്‍ കണ്ടെത്തിയിരുന്നു.കസ്റ്റഡിയിലെടുത്ത ചെടി പോലീസ് കോടതിയില്‍ ഹാജാരാക്കും.

Vadasheri

ത്

Astrologer