Header 1 = sarovaram
Above Pot

പേരകം സെൻറ് മേരീസ് പള്ളിയിലെ തിരുനാൾ ഈ മാസം 26,27,28 തീയതികളിൽ

ഗുരുവായൂർ: പേരകം സെൻറ് മേരീസ് പള്ളിയിലെ തിരുനാൾ ഈ മാസം 26,27,28 തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ 29ന് ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകീട്ട് ആറിന് ഫാ. റാഫേൽ മുത്തുപീടികയുടെ കാർമികത്വത്തിൽ ദിവ്യബലിയും പ്രസുദേന്തി വാഴ്ചയും നടക്കും. 7.30ന് ഗുരുവായൂർ സി.ഐ ഇ. ബാലകൃഷ്ണൻ ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്യും. ശനിയാഴ്ച രാവിലെ 6.30ന് ദിവ്യബലിയും രൂപം എഴുന്നള്ളിച്ച് വക്കലും. രാത്രി പത്തിന് അമ്പ്, വള എഴുന്നള്ളിപ്പ് സമാപനം. ഞായറാഴ്ച രാവിലെ പത്തിന് ഫാ. ഡെന്നി കാട്ടയിലിൻറെ മുഖ്യകാർമികത്വത്തിൽ തിരുനാൾ ദിവ്യബലി. ഫാ. അലക്സ് മരോട്ടിക്കൽ സന്ദേശം നൽകും. വൈകീട്ട് 4.30ന് ദിവ്യബലിയും പ്രദക്ഷിണവും. തുടർന്ന് കെ.ജി. മാർക്കോസ് നയിക്കുന്ന ഗാനമേള. തിങ്കളാഴ്ച രാവിലെ ഏഴിന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിൻറെ മുഖ്യകാർമികത്വത്തിൽ ആദ്യ കുർബാന സ്വീകരണം. ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ മാർ താഴത്ത് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് നാടകം ‘കപടലോകത്തെ ശരികൾ’. ചൊവ്വാഴ്ച രാവിലെ 6.30ന് ഫാ. ജോബ് വടക്കൻറെ മുഖ്യകാർമികത്വത്തിൽ മരിച്ചവരെ അനുസ്മരിച്ചുള്ള തിരുക്കർമങ്ങൾ നടക്കും. ആഘോഷ പരിപാടികളുടെ 10 ശതമാനം വിഹിതം കാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിട്ടുണ്ട്. വികാരി ഫാ. സതീഷ് കാഞ്ഞിരപറമ്പിൽ, കൈക്കാരന്മാരായ തോമസ് ചിറമ്മൽ, സി.എഫ്. റോബർട്ട്, ജനറൽ കൺവീനർ സി.ജെ. സ്റ്റീഫൻ, ജോഷി ചീരൻ, സാബു ചൊവ്വല്ലൂർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Vadasheri Footer