728-90

ഒടുവിൽ കല്ലട സുരേഷ് പോലീസിൽ ഹാജരായി , മൊഴിയെക്കുന്നു

Star

കൊച്ചി: കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസ് ഉടമ സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി പോലീസിനു മുന്നിൽ ഹാജരായി. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മിഷണറുടെ ഓഫിസിലാണ് ഹാജരായത്. സുരേഷ് കല്ലടയുടെ മൊഴിയെടുക്കുയാണ്.

ആരോഗ്യപ്രശ്നമുള്ളതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യാഴാഴ്ച രാവിലെ പോലീസിനെ അറിയിച്ചിരുന്നു. ഉയർന്ന രക്ത സമ്മർദ്ദത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണെന്നായിരുന്നു വിശദീകരണം. ഇതോടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പോലീസ് നിർദേശം നൽകി. ഇതോടെയാണ് സുരേഷ് പോലീസിനു മുന്നിലെത്തിയത്.

ഇന്നുകൂടി ഹാജരായില്ലെങ്കിൽ പോലീസിന്‍റെ ഭാഗത്തുനിന്നും കടുത്ത നടപടി ഉണ്ടായേക്കുമെന്നു സൂചനയുണ്ടായിരുന്നു. സുരേഷിന് സംഭവത്തിൽ പങ്കുണ്ടോയെന്ന് കണ്ടെത്താനാണ് പോലീസിന്‍റെ ശ്രമം.

അർധരാത്രിയിൽ കേടായി വഴിയിൽ കിടന്ന കല്ലട ബസിനു പകരം സംവിധാനമൊരുക്കാൻ ആവശ്യപ്പെട്ട യുവാക്കളെ ജീവനക്കാർ ബസിനുള്ളിലും പിന്നീട് നടുറോഡിലേക്കും വലിച്ചിഴച്ചു മർദിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ കല്ലട ട്രാവൽസിലെ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.