പെട്ടി ഓട്ടോറിക്ഷയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

">

ചാവക്കാട്:മണത്തല അയിനിപ്പുള്ളിയിൽ പെട്ടി ഓട്ടോറിക്ഷക്ക് പുറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അയിനിപ്പുള്ളി പുളിക്കൽ മുനീറിന്റെ ഭാര്യ ഷിജിലയാണ്(34)മരിച്ചത്.അയിനിപ്പുള്ളിയിലുള്ള വാടക വീട്ടിലേക്ക് പെട്ടി ഓട്ടോറിക്ഷയിൽ ഭർത്താവും മക്കളുമൊന്നിച്ച് വരുന്നതിനിടെ ഞായറാഴ്ചയാണ് അപകടം. കബറടക്കം നാളെ(വ്യാഴം) രാവിലെ നടക്കും ..മക്കൾ:നിഹാൽ,നിദാൽ,നിനാൽ.

Leave a Reply

Your email address will not be published. Required fields are marked *

Sponsors