മമ്മിയൂര്‍ ദേവസ്വം പുരസ്കാരം കലാമണ്ഡലം ഈശ്വരനുണ്ണിക്ക് സമര്‍പ്പിച്ചു.

">

ഗുരുവായൂര്‍ :- പ്രശസ്ത ചുമര്‍ചിത്രാചാര്യന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരുടെ സ്മരണാര്‍ത്ഥം മമ്മിയൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ പുരസ്കാരം മിഴാവ് കലാകാരന്‍ പ്രൊഫസ്സര്‍ കലാമണ്ഡലം ഈശ്വരനുണ്ണിക്ക് നല്‍കി ആദരിച്ചു . മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കെ. മുരളി പുരസ്കാര സമര്‍പ്പണം നടത്തി. ദേവസ്വം ബോര്‍ഡ് മെമ്പര്‍ ടി. എന്‍. ശിവശങ്കരന്‍ പ്രശസ്തി പത്രവും ഏറാള്‍പ്പാട് രാജയുടെ പ്രതിനിധി പി.കെ.കെ.രാജ പൊന്നാട അണിയിക്കുകയും ചെയ്തു.

മമ്മിയൂര്‍ ദേവസ്വം ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ പി. സുനില്‍കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു . അനില്‍കുമാര്‍ ചിറക്കല്‍, ജി. കെ. പ്രകാശന്‍, പി.ടി. സുഷാകുമാരി, വി.പി. ആനന്ദന്‍, കെ. കെ. ഗോവിന്ദദാസ് എന്നിവര്‍ സംസാരിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കെ. ഓമനക്കുട്ടന്‍ സ്വാഗതവും പി.സി.രഘുനാഥരാജ നന്ദിയും പറഞ്ഞു. നവീകരിച്ച ദേവസ്വം ഓഫീസിന്‍റെ ഉദ്ഘാടനവും ഇതോടൊപ്പം നിര്‍വ്വഹിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors