Header 1 vadesheri (working)

മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി

Above Post Pazhidam (working)

ഗുരുവായൂര്‍: കര്‍ക്കടമാസാചരണത്തിന്‍റെ ഭാഗമായി ഇന്ന് ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാ ഗണപതിഹോമം നടത്തി. ക്ഷേത്ര തിരുമുറ്റത്ത് പ്രത്യേകമായി തയ്യാറാക്കിയ ഹോമകുണ്ഡത്തിലായിരുന്നു ചടങ്ങുകള്‍. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഗണപതിഹോമത്തിന്‍റെ തുടക്കം മുതല്‍ ഗജവീരന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നതിനാല്‍ പ്രത്യക്ഷ ഗണപതിഹോമമാണ് ക്ഷേത്രത്തില്‍ നടന്നത്. 1008 അട, 1008 അപ്പം 1008 നാളികേരം കൊണ്ട് തയ്യാറാക്കിയ കൂട്ട് എന്നിവ ദ്രവ്യങ്ങളായിരുന്നു.

First Paragraph Rugmini Regency (working)

buy and sell new

മഹാഗണപതിഹോമത്തിനു ശേഷം പ്രത്യേക ഗജപൂജയും ആനയൂണ്ടും ഉണ്ടായി. ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എം.വി.സദാശിവന്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ വി.പി.ആനന്ദന്‍, കെ.കെ.ഗോവിന്ദദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മഹാഗണപതിഹോമം ദര്‍ശിക്കാനും ആനയൂട്ടിനും നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)

കോടതി പരസ്യം

ബഹു.ചാവക്കാട് സബ്ബ് കോടതി

OS 69/2014

IA 383/2016

EP 87/2018

ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂര്‍ വില്ലേജ്
കുണ്ടലിയൂര്‍ ദേശത്ത് നീരുകെട്ടി അയ്യപ്പന്‍
മകന്‍ 46 വയസ്സ് പ്രകാശന്‍ എന്നവര്‍ക്ക്
വേണ്ടി മുക്ത്യാര്‍ നാമക്കാരി ടി പ്രകാശന്‍ വിധി ഉടമ
ഭാര്യയും വെള്ളകുലവന്‍ ആരോമു
മകളുമായ 35 വയസ്സ് ഷോജ പ്രകാശന്‍.
പി.ഒ:-കുണ്ടലിയൂര്‍-680616,


ചാവക്കാട് താലൂക്ക്, ഏങ്ങണ്ടിയൂര്‍ വില്ലേജ്,
കുണ്ടലിയൂര്‍ ദേശത്ത്, പി.ഒ.കുണ്ടലിയൂര്‍-680616 3-ാം വിധികടക്കാരന്‍
നീരുകെട്ടി അയ്യപ്പന്‍ മകന്‍ 42 വയസ്സ് ദിനേശന്‍
മേല്‍ നമ്പറില്‍ 3-ാം വിധികടക്കാരനുള്ള സമന്‍സ്/നോട്ടീസ് കല്പന പതിച്ച്
നടത്താന്‍ കല്‍പിച്ച് കേസ് വിചാരണക്കായി 19.08.2019 തിയ്യതിയിലേക്ക്
വെച്ചിരിക്കുന്നതും അന്നേ ദിവസം രാവിലെ 11 മണിക്ക് കോടതി മുമ്പാകെ
ഹാജരായി ആക്ഷേപം വല്ലതും ഉണ്ടെങ്കില്‍ ബോധിപ്പിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം
നിങ്ങളെ കൂടാതെ ടി കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതാണെന്ന വിവരം ഇതിനാല്‍
അറിയിച്ചുകൊള്ളുന്നു.

എന്ന് 2019 ആഗസ്റ്റ് മാസം 14-ാം ന്

വിധിഉടമഭാഗം അഡ്വക്കെറ്റ്

ഇ.എം.സാജന്‍

(ഒപ്പ്)