Madhavam header
Above Pot

വിഐപി സന്ദര്‍ശനത്തിനായി റോഡ് നന്നാക്കാനുള്ള തിടുക്കം പൗരന്‍മാരോടും വേണം: ഹൈക്കോടതി.

കൊച്ചി: വിഐപി സന്ദർശനവേളകളിൽ റോഡുകൾ നന്നാക്കുന്നതില്‍ കാട്ടുന്ന വ്യഗ്രത സാധാരണ പൗരന്മാരുടെ ജീവൻരക്ഷിക്കുന്നതിലും വേണമെന്ന് ഹൈക്കോടതി. നെതര്‍ലന്‍ഡ്സ് രാജാവിന്‍റെ സന്ദര്‍ശനം പ്രമാണിച്ച് കൊച്ചിയിലെ റോഡ‍ുകള്‍ പലതും പെട്ടെന്ന് അറ്റകുറ്റപ്പണി ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ പരിഹാസം. സിപി അജിത്ത് കുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കൊച്ചിയിലെ റോഡുകള്‍ക്കുണ്ടായ മാറ്റം ഹൈക്കോടതി പരാമര്‍ശിച്ചത്.

യഥാസമയം അറ്റകുറ്റപ്പണി നടത്തിയാൽ റോഡുകൾ പൂർണമായും തകരുന്നത് ഒഴിവാക്കാമെന്നും ഉദ്യോഗസ്ഥർ യഥാസമയം ഇടപെട്ടാൽ കുഴികൾ അടക്കാനും അപകടങ്ങൾ തടയാനും കഴിയുമെന്നും ഹര്‍ജി പരിണഗിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. സുരക്ഷിതമായ യാത്രക്കുള്ള സാഹചര്യം ഉണ്ടാകണമെന്നും റോഡ് അപകടങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉത്തരാവാദിത്വം ഉണ്ടാകണമെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി എപ്പോൾ പൂർത്തിയാകുമെന്നു അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

Vadasheri Footer