Header 1 vadesheri (working)

മഹാത്മ സോഷ്യൽ സെൻ്റർ ഓണാഘോഷ പരിപാടികൾ സപ്റ്റബർ 10 ന്

Above Post Pazhidam (working)

ഗുരുവായൂർ : മഹാത്മ സോഷ്യൽ സെൻ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ സപ്റ്റബർ 10 ന് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉൽഘാടനം ചെയ്യുമെന്ന് സംഘടന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുതുവട്ടൂർ ശിക്ഷക് സദൻ ഹാളിൽ നടക്കുന്നചടങ്ങിൽ മഹാത്മ സോഷ്യൽ സെൻ്റർ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിക്കും ,

First Paragraph Rugmini Regency (working)

തെരഞ്ഞെടുത്ത അമ്മമാർക്കുള്ള ഓണപുടവ വിതരണം ടി.എൻ.പ്രതാപൻ എം.പി.യും പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്ക്കാര വിതരണം എൻ.കെ.അക്ബർ എം.എൽ.എ.യും നിർവഹിക്കും. വിവിധ കലാ സാംസ്ക്കാരിക പരിപാടികൾ,ഓണസദ്യ എന്നിവയും ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുമെന്നും ഭാരവാഹികൾ അറിയീച്ചു

Second Paragraph  Amabdi Hadicrafts (working)

.

വാർത്ത സമ്മേളനത്തിൽ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം, പ്രോഗ്രാം കൺവീനർ എം.എ.മൊയ്തീൻഷാ, ജോയ് ചെറുവത്തൂർ, നൗഷാദ് അഹമ്മു, ലതാ പ്രേമൻ എന്നിവർ പങ്കെടുത്തു