Madhavam header
Above Pot

ഉത്രാട ദിനപൂക്കളത്തിൽ വിരിഞ്ഞത് മള്ളിയൂർ ഗണപതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിൽ ഉത്രാട ദിനപൂക്കളത്തിൽ വിരിഞ്ഞത് മള്ളിയൂർ ഗണപതി തിരുവെങ്കിടം സ്വദേശി അജി വഴിപാടായാണ് മള്ളിയൂർ ഗണപതിയെ പൂക്കളത്തിൽ തീർത്തത് . 46 വർഷം മുൻപ് അജിയുടെ പിതാവ് കിഴക്കേ നടയിൽ പൂക്കച്ചവടം നടത്തിയിരുന്ന തമ്പു എന്ന വീരഭദ്രൻ ആണ് ഉത്രാട ദിനത്തിലെ പൂക്കളം ഇടുന്നത് തുടങ്ങി വെച്ചത് .

Astrologer

തമ്പുവിന് ശേഷം മകൻ അജി ഏറ്റെടുക്കുകയായിരുന്നു . ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കലാകാരൻമാരായ സുജേഷ് രതീഷ് ധർമ്മൻ എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്തിഞ്ചോളം പേർ ചേർന്നാണ് കൂറ്റൻ പൂക്കളം ഒരുക്കിയത്

Vadasheri Footer