Madhavam header
Above Pot

നാലു ലക്ഷം രൂപ ഫെലോഷിപ്പ് കൈപറ്റിയിട്ടും പ്രബന്ധം സമര്‍പ്പിച്ചില്ല, : എ എ റഹീമിനെതിരെ സര്‍വകലാശാല

തിരുവനന്തപുരം: എ.എ.റഹീം എം.പിയും വിദ്യാര്‍ത്ഥി നേതാക്കളുമടക്കം കേരള സര്‍വകലാശാലാ ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകങ്ങള്‍ തിരികെ നല്‍കിയില്ലെന്ന് സര്‍വകലാശാലയുടെ ഓഡിറ്റ് വിഭാഗം കണ്ടെത്തി.

Astrologer

റഹിം കേരള സര്‍വകലാശാലയുടെ ഇസ്ലാമിക് സ്​റ്റഡീസ് ലൈബ്രറിയല്‍ നിന്ന് അഞ്ച് വര്‍ഷം മുമ്ബെടുത്ത ഭഗത് സിംഗ്, അറബി ചരിത്രം, സ്വദേശാഭിമാനി വക്കം മൗലവി, കേരള മുസ്ലീങ്ങള്‍, ടിപ്പു സുല്‍ത്താന്‍ തുടങ്ങിയ എട്ട് പുസ്തകങ്ങള്‍ മടക്കി നല്‍കിയിട്ടില്ല. ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ഇവ കൈപ്പറ്റിയത്. 2014 മുതല്‍ 2017 വരെ ഇസ്ലാമിക് പഠനവകുപ്പില്‍ ഗവേഷക വിദ്യാര്‍ഥിയായിരിക്കെ നാല് ലക്ഷത്തോളം രൂപ റഹിം ഫെല്ലോഷിപ്പായി കൈപ്പ​റ്റിയെങ്കിലും,ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചില്ലെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു.

സര്‍വകലാശാലാ ലൈബ്രറി ചട്ടപ്രകാരം ആറു മാസത്തില്‍ കൂടുതല്‍ സമയം പുസ്തകങ്ങള്‍ കൈവശം വയ്ക്കാന്‍ പാടില്ല. വിദ്യാര്‍ത്ഥിയായിരിക്കുമ്ബോള്‍ ആവശ്യമെങ്കില്‍ പുതുക്കി വാങ്ങാന്‍ വ്യവസ്ഥയുണ്ട്. കാലാവധി കഴിഞ്ഞ ശേഷം അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും,റഹിം പുസ്തകങ്ങള്‍ മടക്കി നല്‍കാന്‍ കൂട്ടാക്കിയില്ല. ഈ കാലയളവില്‍ അദ്ദേഹം സര്‍വകലാശാല സിന്‍ഡിക്കേ​റ്റംഗമായിരുന്നതിനാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചതുമില്ല. കഴിഞ്ഞ ജൂണില്‍ ലൈബ്രറിയുടെ സ്​റ്റോക്ക് ഓഡി​റ്റ് നടന്നപ്പോഴാണ് പുസ്തകങ്ങള്‍ റഹിം മടക്കി നല്‍കിയിട്ടില്ലെന്ന് കണ്ടെത്തിയത്. ഇക്കാര്യം മേലധികാരികള്‍ക്ക് ഓഡി​റ്റ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിരവധി വിദ്യാര്‍ത്ഥി നേതാക്കളും വില കൂടിയ ലൈബ്രറി പുസ്തകങ്ങള്‍ മടക്കി നല്‍കുന്നില്ലെന്ന് പരാതിയുണ്ട്. പല വകുപ്പു മേധാവിമാരും ഇതില്‍ കണ്ണടയ്ക്കുന്നതായി ആക്ഷേപമുണ്ട്. നഷ്ടപ്പെട്ട പുസ്തകങ്ങള്‍ ലൈബ്രറിയുടെ ശേഖരത്തിലേക്ക് തിരിച്ചു പിടിക്കാന്‍ നടപടിയെടുക്കണമെന്ന് വിസിയോട് സേവ് യൂണിവേഴ്സി​റ്റി കാമ്ബെയിന്‍ കമ്മി​റ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും സെക്രട്ടറി എം ഷാജര്‍ഖാനും ആവശ്യപ്പെട്ടു.

Vadasheri Footer