Post Header (woking) vadesheri

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്​ടാവിന്റെ സഹോദരൻ കണ്ണൂരിലെ ക്വ​ട്ടേഷൻ നേതാവ് : ഷാഫി പറമ്പില്‍

Above Post Pazhidam (working)

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്​ടാവിന്റെ സഹോദരൻ കണ്ണൂരിലെ ക്വ​ട്ടേഷൻ നേതാവാണെന്ന്​ യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. ഇതേ കുറിച്ച് അന്വേഷണം നടത്തിയാല്‍ പകല്‍ പോലെ വ്യക്തമാവുമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സ്വർണ്ണക്കടത്ത്​ കേസിൽ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണം.പ്രാദേശികമായി പാര്‍ട്ടി സ്വര്‍ണ്ണക്കടത്തിന്‍റെ പങ്ക് സി പിഎം നേതാക്കള്‍ക്കും ലഭിക്കുന്നുണ്ട്.

Ambiswami restaurant

ഇക്കാര്യമെല്ലാം പുറത്ത് വരണമെങ്കില്‍ കസ്റ്റംസ് അന്വേഷണം മാത്രം പോര. സ്വതന്ത്ര അന്വേഷണംതന്നെ വേണം. സ്വാന്തന പ്രവര്‍ത്തകരെന്ന മുഖമുദ്ര ഉപയോഗിച്ച് ഐ.ആര്‍.പി.സി യുടെ മറവില്‍ ക്രിമനല്‍ പ്രവര്‍ത്തനവും നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വര്‍ണക്കടത്തുമായും ക്വട്ടേഷന്‍ സംഘവുമായും ബന്ധമുള്ളവരെന്ന് പറയുന്നവര്‍ ഐ.ആര്‍.പി.സി യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സമൂഹ്യ മാധ്യമങ്ങളിലുടെ വരുന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഐ ആര്‍ പിസി ക്ക് കിട്ടുന്ന സാമ്പത്തിക സ്രോതസിനെ കുറിച്ചും അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Second Paragraph  Rugmini (working)

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശരത്ത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്കും രണ്ടാംപ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്കും മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്കും നല്‍കിയാണ് ജോലി കൊടുത്തിരിക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് കൊലക്കേസ് പ്രതികളെ മഹത്വവല്‍ക്കരിക്കുന്നതിന് വേണ്ടിയാണെന്നും ഷാഫി പറഞ്ഞു

Third paragraph