Header Saravan Bhavan

സഭാതര്‍ക്കത്തിന്‍റെ പേരില്‍ ഒരുപെണ്ണും പീഡന പരാതി ഉന്നയിക്കില്ല : മയൂഖ ജോണി

Above article- 1

തൃശ്ശൂര്‍: തൃശ്ശൂരിലെ പീഡന പരാതി വ്യാജമെന്ന മുന്‍ സിയോൻ ആത്മീയ പ്രസ്ഥാന പ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ തള്ളി കായിക താരം മയൂഖ ജോണി. സഭാതര്‍ക്കത്തിന്‍റെ പേരില്‍ ഒരു പെണ്ണും പീഡന പരാതി ഉന്നയിക്കില്ലെന്നാണ് മയൂഖയുടെ മറുപടി. പ്രതിക്ക് വലിയ സ്വാധീനമെന്നതിന്‍റെ തെളിവാണ് സുഹൃത്തുക്കളുടെ വാര്‍ത്താസമ്മേളനം. തനിക്കെതിരെ തെളിവായി പറയുന്ന വീഡിയോകളെപ്പറ്റി അറിയില്ലെന്നും മയൂഖ പറഞ്ഞു.

Astrologer

പ്രതിക്ക് വേണ്ടി വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എംസി ജോസഫൈൻ ഇടപെട്ടെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നതായും മയൂഖ പറഞ്ഞു. കേസിലെ മന്ത്രിതല ഇടപെടൽ അറിയാൻ ഫോൺകോളുകൾ പരിശോധിച്ചാൽ മതി. ആരോപണം ഉന്നയിച്ചത് സിയോൻ പ്രസ്ഥാനത്തിന് വേണ്ടിയല്ല. തനിക്കെതിരെ വ്യാജ തെളിവുകളുണ്ടാക്കിയാൽ നിയമനടപടി ആലോചിക്കുമെന്നും മയൂഖ പറഞ്ഞു.

മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗ ആരോപണം വ്യാജമെന്നായിരുന്നു മുന്‍പ് സിയോനില്‍ സജീവ പ്രവര്‍ത്തകരായിരുന്നവര്‍ വാര്‍ത്താസമ്മേളനം വിളിച്ച് വ്യക്തമാക്കിയത്. സംഘത്തിൽ നിന്ന് പുറത്ത് വന്നവരെ വ്യാജ കേസിൽ കുടിക്കുന്നത് സിയോൻ അംഗങ്ങളുടെ രീതി ആണെന്നും മയൂഖയും പരാതിക്കാരിയും പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകർ ആണെന്നും പുറത്ത് വന്നവർ ആരോപിച്ചു.

ആരോപണം നേരിടുന്ന ചുങ്കത്ത് ജോണ്‍സണ്‍ സിയോൻ പ്രസ്ഥാനത്തിലെ അംഗം ആയിരുന്നു. പ്രസ്ഥാനത്തിന്റെ സ്ഥാപകന്റെ മരണ ശേഷം ജോണ്‍സണും കുടുംബവും സിയോനിൽ നിന്നും പുറത്തുവന്നു. ഇതിന്റെ വൈരാഗ്യം മൂലമാണ് വ്യാജ പീഡനപരാതി എന്നാണ് ആരോപണം. മയൂഖ ‌ജോണിയും പരാതിക്കാരിയും സിയോൻ അംഗങ്ങൾ ആണ്. സിയോനിൽ നിന്ന് പുറത്തു വന്നവരെ എല്ലാ തരത്തിലും ഉപദ്രവിക്കുന്നത് പുണ്യമാണെന്നാണ് സംഘം അംഗങ്ങളോട് പറയുന്നതെന്നും മുൻപ് സിയോനിൽ സജീവ പ്രവർത്തകർ ആയിരുന്നവർ ആരോപിച്ചു.

Vadasheri Footer