Header Saravan Bhavan

കോട്ടയത്ത് കമിതാക്കൾ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

Above article- 1

കോട്ടയം: കോട്ടയത്ത് കാമുകനും കാമുകിയും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. പള്ളിക്കത്തോട് സ്വപ്ന , ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. സ്വപ്നയുടെ മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂലേടം പാലത്തിന് സമീപം മാടമ്ബ്കാട് ട്രെയില്‍വേ ട്രാക്കിലേക്കാണ് ഇരുവരും ചാടിയത്. പള്ളിക്കത്തോട് ചെളിക്കുഴി ശാന്താമന്ദിരത്തില്‍ സ്വപ്നയും ശ്രീകാന്തും ഏറെ നാളായി അടുപ്പത്തിലായിരുന്നു.

രാവിലെ ജീവനൊടുക്കാന്‍ പോകുകയാണെന്ന് ശ്രീകാന്ത് വിളിച്ച്‌ പറഞ്ഞതോടെ മകളെയുമെടുത്ത് സ്വപ്ന പള്ളിക്കത്തോടെത്തിയെന്ന് പൊലീസ് പറഞ്ഞു. അവിടെ നിന്ന് മണിപ്പുഴയിലെത്തി. ഭക്ഷണം കഴിച്ച ശേഷം ട്രാക്കിലൂടെ നടന്നു. പെട്ടെന്ന് ശ്രീകാന്ത് സ്വപ്നയെയും പിടിച്ച്‌ ട്രാക്കിലേക്ക് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മകള്‍ പേടിച്ച്‌ അടുത്തവീട്ടിലേക്ക് ഒടിക്കയറി.

Astrologer

ചിങ്ങവനം പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സ്വപ്നയുടെ ഭര്‍ത്താവ് ഭിന്നശേഷിക്കാരനാണ്. ശ്രീകാന്തുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് മകള്‍ പൊലീസിനോട് പറഞ്ഞു.

Vadasheri Footer