മറ്റം സ്കൂളിന് സമീപം പുകയില ഉത്പന്നങ്ങളുടെ വിൽപന , ഒരാൾ അറസ്റ്റിൽ

ഗുരുവായൂര്‍: മറ്റം സ്കൂളിന് സമീപം ഫ്രൂട്ട്സ് കടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റം സ്വദേശി കടാംപറമ്പ് ഷെരീഫിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയിൽ നിന്ന് 114 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. എസ്.ഐ മുരളീകൃഷ്ണൻ, സി.പി.ഒമാരായ ജോഷി, സിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.