Header 1 vadesheri (working)

പൊന്നാനി ദേശീയ പാതയില്‍ ടാങ്കര്‍ ലോറിക്കു പുറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു.

Above Post Pazhidam (working)

ചാവക്കാട് : പൊന്നാനി ദേശീയ പാതയില്‍ ടാങ്കര്‍ ലോറിക്കു പുറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. വാടാനപ്പള്ളി ചിലങ്ക ബീച്ച് സ്വദേശി നിഖില്‍ ആണ് മരിച്ചത്. മാമ്പുള്ളി വീട്ടില്‍ ഷിനാസിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.45 ഓടെ മന്ദലാംകുന്ന് കിണര്‍ സെന്ററിനടുത്ത് വെച്ചായിരുന്നു അപകടം. ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും നിഖിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

First Paragraph Rugmini Regency (working)