Post Header (woking) vadesheri

തൃശൂരിൽ ടി പി ആർ 36.57 ശതമാനം , നാളെ മുതൽ മതപരമായ ചടങ്ങ് അടക്കം പൊതു പരിപാടികൾക്ക് വിലക്ക്

Above Post Pazhidam (working)

തൃശൂർ: ജില്ലയിൽ മൂന്ന് ദിവസത്തെ ആവറേജ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ശതമാനമായ സാഹചര്യത്തിൽ ചൊവ്വാഴ്ച മുതൽ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, മത പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് കലക്ടർ അറിയിച്ചു. ഉത്സവങ്ങൾ, തിരുനാളുകൾ തുടങ്ങിയവ ചടങ്ങ് മാത്രമായി നടത്തണം.തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച 1,861 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Poonthanam

Vasudev Inn

കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 412 പേരും വീട്ടു നിരീക്ഷണത്തിലുള്ള 9,723 പേരും ചേർന്ന് 11,996 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 402 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,63,650 ആണ്. 5,48,312 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.ജില്ലയിൽ തിങ്കളാഴ്ച സമ്പർക്കം വഴി 1822 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Rugmani 700-200

First Paragraph Jitesh panikar (working)

കൂടാതെ സംസ്ഥാനത്തിനു പുറത്തുനിന്നും വന്ന 22 പേർക്കും ആരോഗ്യ പ്രവർത്തകരായ 9 പേർക്കും ഉറവിടം അറിയാത്ത 8 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.5089 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1356 പേർക്ക് ആന്‍റിജൻ പരിശോധനയും 3368 പേർക്ക് ആർ.ടി പി.സി.ആർ പരിശോധനയും 365 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പി.ഒ.സി പി.സി.ആർ/ആർ.ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 39,67,754 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36.57 ശതമാനം ആണ്.ജില്ലയിൽ ഇതുവരെ 47,11,118 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,25,892 പേർ ഒരു ഡോസ് വാക്സിനും 21,57,875 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 27,351 പേർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. 1,00,379 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്