Header 1 = sarovaram
Above Pot

ചാവക്കാട് കോർട്ട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ലോക രക്തദാന ദിനം ആചരിച്ചു.

ചാവക്കാട് : ചാവക്കാട് കോർട്ട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയും , ചാവക്കാട് മോസസ് ലാഭം സംയുക്തമായി ലോക രക്തദാന ദിനം ആചരിച്ചു . രക്ത ദാന ഫോറം രൂപീകരിച്ചു . അഭിഭാഷകർ , കോടതി ജീവനക്കാർ , അഭിഭാഷക ക്ലാർക്കുമാർ എന്നിവർക്ക് മോസസ് ലാബ് സൗജന്യ രക്ത നിർണയവും , രക്തത്തിലെ പഞ്ചസാര , കൊളസ്ട്രോൾ , ലിവർ ഫങ്ഷനിംഗ് ടെസ്റ്റ് , ഹെൽത്ത് ചെക്കപ്പും നടത്തി.

Astrologer

ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജില്ലാ ജഡ്ജ് ആൻയാസ് തയ്യിൽ ഉദ്ഘാടനം ചെയ്തു . സബ് ജഡ്ജ് വി വിനോദ് മുഖ്യ പ്രഭാഷണം നടത്തി . മുൻസിഫ് ഡോ അശ്വതി അശോക്, മജിസ്ട്രേറ്റ് സാരിക പി സത്യൻ, കാസ്ക പ്രസിഡന്റ് അഡ്വ സുഭാഷ്കുമാർ, ഗവൺമെന്റ് പ്ലീഡർ സിജു മുട്ടത്ത് , സബ് കോർട്ട് ശിരസ്തദാർ ശ്രീജ , മജിസ്ട്രേറ്റ് കോർട്ട് ജൂനിയർ സൂപ്രണ്ട് സുജ എം ആർ, മുൻസിഫ് കോർട്ട് സൂപ്രണ്ട് മണികണ്ഠൻ ,സുജിത് ഐയിനിപുള്ളി, സുകുമാരാബ് എന്നിവർ സംസാരിച്ചു .

താലൂക്ക് ലീഗൽ സർവീസ് സെക്രട്ടറി വിനോദ് വി നായർ, സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് എൻ പി അബൂബക്കർ , മോസസ് ലാബ് ചെയർമാൻ സുഭാഷ് എന്നിവർ നേതൃത്വം നൽകി .

Vadasheri Footer