ലൈഫ് മിഷൻ: ഏതന്വേഷണവും സർക്കാർ നേരിടും – മന്ത്രി എ സി മൊയ്തീൻ

">

കുന്നംകുളം: ലൈഫ് ഭവന സമുച്ചയ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള ഏതന്വേഷണവും നേരിടാൻ സർക്കാർ തയ്യാറാണെന്നും ലൈഫ് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കുന്നംകുളം നഗരസഭ ലൈഫ്-പി എം എ വൈ പദ്ധതിയിൽ ഉൾപ്പെട്ട 1000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും അഞ്ചാം ഡി പി ആറിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡു വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

പദ്ധതിയിൽ വീടുകൾ ലഭിച്ചവർക്കുള്ള താക്കോൽ ദാനവും അഞ്ചാം ഡി പി ആർ ഗുണഭോക്തൃ ഗഡുവായ 40,000 രൂപയുടെ വിതരണവും മന്ത്രി നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി എം സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കെ ആനന്ദൻ, സുമ ഗംഗാധരൻ, മിഷ സെബാസ്റ്റ്യൻ, കൗൺസിലർ കെ എ അസീസ്, ഹെൽത്ത് സൂപ്പർ വൈസർ കെ എസ് ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors