Madhavam header
Above Pot

ഗുരുവായൂർ നഗര സഭയിലെ സംവരണ വാർഡുകൾ തിരഞ്ഞെടുത്തു

ഗുരുവായൂർ: ഗുരുവായൂർ നഗര സഭ തിരഞ്ഞെടുപ്പിനുള്ള സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു . വനിതാ സംവരണ വാർഡുകൾ ആയി പിള്ളക്കാട് വാർഡ് 02 .പിള്ളക്കാട് , 04 ഇരിങ്ങപ്പുറം ഈസ്റ്റ് ,06 ചൊവല്ലൂർപടി ,08 പാല ബസാർ ,12 പാലയൂർ ,14 ഹൈസ്‌കൂൾ ,15 മമ്മിയൂർ ,16 കോളേജ്, 24 തൈക്കാട് ,25 സബ് സ്റ്റേഷൻ , 26 ഇരിങ്ങപ്പുറം സൗത്ത് ,29 കണ്ടംകുളം ,30 ഇരിങ്ങപ്പുറം നോർത്ത് ,31 ചൂൽപ്പുറം വെസ്റ്റ് ,35 കോട്ട നോർത്ത് ,36 ചൂൽപ്പുറം ഈസ്റ്റ് ,37 കോട്ട സൗത്ത് ,38 താമരയൂർ , 40 വാഴപ്പുള്ളി ,41 കാവീട് സൗത്ത് , ,പട്ടിക ജാതി സ്ത്രീ സംവരണം 34 കപ്പിയൂർ, 21 പുതുശ്ശരി പാടം , പട്ടികജാതി സംവരണം 22 മണിക്കത്തു പടി . എറണാകുളം നോർത്ത് ടൌൺ ഹാളിൽ നടന്ന നറുക്കെടുപ്പിന് നഗര കാര്യ റീജിണൽ ഡയറക്ടർ കെ പി വിനയൻ നേതൃത്വം നൽകി . വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ഹാജരായിരുന്നു

Vadasheri Footer