
എൽ എഫ് കോളേജിൽ മെറിറ്റ് റൈസ് 2026

ഗുരുവായൂർ: ലിറ്റില്‍ ഫ്ളവര്‍ ഓട്ടോണമസ് കോളേജില്‍ “മെറിറ്റ് റൈസ് 2026” സംഘടിപ്പിച്ചു.
റാങ്ക് ജോതാക്കള്‍ക്കും, പി.എച്ച്.ഡി നേടിയവര്‍ക്കും ദേശീയ തല കായിക വിജയികള്‍ക്കും,അന്തര്‍ദേശീയ തലത്തില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച അദ്ധ്യാപകര്‍ക്കും ആദരം നല്‍കുന്നതിനായാണ് സംഘടിപ്പിച്ച മെറിറ്റ് ഡേ ആഘോഷം സംഘടി പ്പിച്ചത്.

കോളേജിന്റെ മാനേജർ സിസ്റ്റർ മരിയ അധ്യക്ഷയായ യോഗത്തിൽ ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ്ങ് കോളേജിലെ അക്കാദമിക് ഡയറക്ടര്‍ ഫാദര്‍ ജോസ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. മാനേജർ സിസ്റ്റർ മരിയ അധ്യക്ഷത വഹിച്ചു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭൃഠസ പുരോഗതിക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എല്‍ഡര്‍ ലിറ്റില്‍ ഫ്ളവേറിയന് ഹോപ്പ് സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ഇതിനോടനുബന്ധിച്ച് മാതൃഭാഷാദിന ദേശ ജ്യോതി പുരസ്ക്കാരത്തിന്റേയും യേശുനാമ സ്തുതി ശതകം ആല്‍ബത്തിന്റെയും രചയിതാവായ കോളേജിലെ മലയാള വിഭാഗം വകുപ്പദ്ധ്യക്ഷയുമായ ഡോ.മോളി ജോസഫ് മാമ്പിളളിയെ കലാലയത്തിന്റെ മാനേജര്‍ സിസ്റ്റര്‍ ഫോണ്‍സി മരിയ അവാര്‍ഡ് നല്കി ആദരിച്ചു.

കോളേജ് പ്രിൻസിപ്പാൾ ഡോ : ജെ ബിൻസി ഈ ചടങ്ങില്‍ പി.റ്റി.എ വൈസ് പ്രസിഡന്റ് ജിഷോ എസ് പുത്തുർ , കോളേജ് ചെയര്‍പേഴ്സണ്‍ അമാന എന്നിവർ സംസാരിച്ചു.

