
ഡൽഹിയിലെ പോലിസ് അതിക്രമം, ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധിച്ചു.

ചാവക്കാട് : ഡൽഹിയിൽ പോലീസ് അതിക്രമത്തിനെതിരെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ പ്രതി ഷേധധസദസ്സ് സംഘടി പ്പിച്ചു
നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച ക്രമക്കേടുകളും ആയതിനെ തു ടർന്ന് രാജ്യ വ്യാപകമായി ഇരുപത്തിരണ്ട് വിദ്യാർത്ഥി കൾ ആത്മഹത്യ ചെയ്തതിൽ അന്വേഷണം ആവശ്യപെട്ടും ഉത്തരവാദപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാ ൻ രാജി വെക്കണം എന്ന് ആവശ്യപെട്ട് വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിൽ പോലീസ് നടത്തിയ അധിക്രമത്തിനെ പ്രതിഷേധിച്ച് കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും നേതാക്കന്മാരെയും പ്രവർത്തകരെയും ക്രൂരമായി മർദിച്ചു വലിച്ചിഴച്ച് നടത്തിയ പോലീസ് അതിക്രമത്തിനെതിരെ ചാവക്കാട് കോടതി സമിച്ചയത്തിനു മുൻപിൽ പ്രതിഷേധ സദസ്സ് നടത്തിയത് .
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റ് പ്രസിഡന്റ് അഡ്വക്കേറ്റ് തേർളി അശോകൻ ഉത്ഘാടനം ചെയ്തു.അഡ്വ:ബിജു വലിയ പറമ്പിൽ അധ്യക്ഷത വഹിച്ചു.അഡ്വ:ഫരീതാബാനു ജനാധിപത്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
അഡ്വ:ഫ്രെഡ്ഡി പയസ്,അഡ്വ:ഷീജ ജോസഫ്,അഡ്വ:വിജയൻ ചൊവല്ലൂർ,അഡ്വ:സജിബ ജാവേദ്,അഡ്വ:ഫിർതൊസിയ ,അഡ്വ:വിജി കെ പി,അഡ്വ:സിജെ ചെറുവത്തൂർ,അഡ്വ:ഡാലി,അഡ്വ:സജിത,അഡ്വ:സോന,അഡ്വ:ഫറ റഷീദ്,അഡ്വ:ലിഡ് വിൻ ,എന്നിവർ സംസാരിച്ചു.

