Above Pot

കായംകുളം എം.എൽ.എ യു പ്രതിഭയുടെ ഭർത്താവ് കെ.ആർ ഹരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

നിലമ്പൂർ : കായംകുളം എം.എൽ.എ യു പ്രതിഭയുടെ ഭർത്താവ് കെ.ആർ ഹരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെ.എസ്.ഇ.ബി ഓവർസിയറായ ഹരിയെ നിലമ്പൂർ ചുങ്കത്തറയിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.ആലപ്പുഴ തകഴി സ്വദേശിയായ ഇയാൾ നിലമ്പൂർ ചുങ്കത്തറയിൽ കെ.എസ്.ഇ.ബി ഓവർസിയറായിരുന്നു.ഇന്ന് രാവിലെ പത്തോടെയാണ് സംഭവം പുറത്തറിയുന്നത്.

new consultancy

നിലമ്പൂർ സി.ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.മരണത്തിൽ ദുരൂഹതാളൊന്നുമില്ലെന്നും ആത്മഹത്യയാണെന്നും പൊലീസ് വ്യക്തമാക്കി. വർഷങ്ങളായി ഇരുവരും അകന്നു കഴിയുകയാണ്. വിവാഹ മോചനമാവശ്യപ്പെട്ട് പ്രതിഭ നൽകിയ ഹർജി കുടുംബ കോടതിയുടെ പരിഗണനയിലാണ്.ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. 2001 ഫെബ്രുവരി നാലിനാണ് യു. പ്രതിഭയും ഹരിയും വിവാഹിതരായത്

buy and sell new