
ലഹരിക്കെതിരെ ദൃശ്യ ഗുരുവായൂരിന്റെ ചിത്ര രചനാ മത്സരം

ഗുരുവായൂർ : ലഹരിക്കെതിരെയുള്ള പ്രചരണത്തിൻ്റെ ഭാഗമായി ദൃശ്യ ഗുരുവായൂർ സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. എൽ പി , യു പി , ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിലായി ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടത്തിയ മത്സരങ്ങൾ ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മറ്റി അംഗം സി മനോജ് ഉദ്ഘാടനം ചെയ്തു. ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദ ദാസ് അദ്ധ്യക്ഷത വഹിച്ചു.

സായ് സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഡോ എ ഹരി നാരായണൻ, ദൃശ്യ സെക്രട്ടറി ആർ. രവികുമാർ, ആർ ജയകുമാർ എന്നിവർ പ്രസംഗിച്ചു. ദൃശ്യ വൈസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ദൃശ്യ ഭാരവാഹികളായ വി പി ആനന്ദൻ,എം ശശികുമാർ, പി ശ്യാംകുമാർ, ശശി പട്ടത്താക്കിൽ, കെ വൽസലൻ, സി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ഗുരുവായൂർ നഗരസഭ പ്രദേശത്തും പരിസര പ്രദേശത്തും ഉള്ള സ്കൂളുകളിൽപ്പെട്ട അറന്നൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.

ഒരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 3000 രൂപയും രണ്ടാം സമ്മാനമായി 2000 കയും, മൂന്നാം സമ്മാനമായി 1000 കയും, മൊമൻ്റൊയും സർട്ടിഫിക്കറ്റും നൽകുന്നതാണ്. വിജയികൾക്ക് ആഗസ്റ്റ് രണ്ടാം വാരത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.