Post Header (woking) vadesheri

ദേവസ്വം പാഞ്ചജന്യം അനക്സ് ഉത്ഘാടനം ചെയ്തു.

Above Post Pazhidam (working)

ദേവസ്വം പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെ വിവിധ പദ്ധതികൾ സമർപ്പിച്ചു: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയ
ഭരണസമിതിക്ക് ദേവസ്വം മന്ത്രിയുടെ അഭിനന്ദനം

Arya bhavan inner

ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ
തെക്കേ നടയിൽ നിർമ്മാണം പൂർത്തീകരിച്ച പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ദേവസ്വം മന്ത്രി .വി.എൻ.വാസവൻ ഭക്തർക്ക് സമർപ്പിച്ചു.

10ആനത്തറികളുടെ സമർപ്പണം,ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നവീകരിച്ച മൈതാന സമർപ്പണം, ക്ഷേത്രത്തിലെ പുതിയ ദീപ വിതാന സംവിധാനത്തിൻ്റെ സമർപ്പണം എന്നിവയും മന്ത്രി നിർവ്വഹിച്ചു.

Second Paragraph  Sarovaram(working)

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയ ദേവസ്വം ഭരണസമിതിയെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. ഭക്തർക്ക് ആവശ്യമായ പശ്ചാത്തല സൗകര്യ വികസനം നടപ്പാക്കുക സർക്കാർ താൽപ്പര്യമാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സമയബന്ധിതമായി ദർശനം നടത്തി മടങ്ങാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളും സമയക്രമം പാലിച്ച് പൂർത്തിയാക്കണം. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങൾക്ക് മറ്റു ദേവസ്വം ബോർഡ് അംഗങ്ങൾക്കു ലഭിക്കുന്ന സിറ്റിങ്ങ് ഫീസ്, യാത്രാ സൗകര്യം എന്നിവ അനുവദിക്കാൻ മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൻ മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. വിവിധ നിർമ്മാണ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കിയ കരാറുകാർക്ക് മന്ത്രി ചടങ്ങിൽ ഉപഹാരം നൽകി.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.

Third paragraph Saravan bhavan

ചടങ്ങിൽ ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.
ദേവസ്വം ഭരണസമിതി അംഗങ്ങൾ ആയ കെ.പി.വിശ്വനാഥൻ, സി മനോജ്‌,   ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ എൻ.കെ അക്ബർ എം എൽ എ  ഗുരുവായൂർ നഗരസഭ ചെയർമാൻ
എം.കൃഷ്ണദാസ് എന്നിവർ   പങ്കെടുത്തു.

First Paragraph Jitesh panikar (working)