Post Header (woking) vadesheri

ക്ഷേത്രദര്‍ശനത്തിനെത്തിയ തമിഴ്നാട് സ്വദേശിനി കുഴഞ്ഞ് വീണ് മരിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ തമിഴ്നാട് സ്വദേശിനി കുഴഞ്ഞ് വീണ് മരിച്ചു. തിരിപ്പൂര്‍ സ്വദേശി ജഗന്നാഥന്‍ ഭാര്യ രാജേശ്വരി (43) യാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ബന്ധുക്കളായ ആറ് അംഗ സംഘത്തോടപ്പം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയത്. ഉച്ചക്ക് ഒന്നരയടെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് പുറത്ത് കടന്നയുടനെ ഇവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. പുറകിലായി നടന്നിരുന്ന ഇവര്‍ കുഴഞ്ഞ് വീണതറിയാതെ കൂടെയുള്ളവര്‍ നടന്നകന്നു.

Ambiswami restaurant

ദേവസ്വം ജീവനക്കാരും, ഭക്തരും ചേര്‍ന്ന് ഇവരെ ദേവസ്വം മെഡിക്കല്‍ സെന്ററിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപസ്മാര രോഗത്തിന് ചികിത്സയിലായിരുന്നു ഇവർ എന്ന് ബന്ധുക്കൾ പറഞ്ഞു തിരുപ്പൂരിലെ വസ്ത്ര നിർമാണ കമ്പനിയിലെ ജീവനക്കാരിയായിരുന്നു രാജേശ്വരി. ടെമ്പിള്‍ എസ്.ഐ: ശാന്താറാമിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

Second Paragraph  Rugmini (working)