നൂറു ശതമാനം വിജയം, എടക്കഴിയൂർ സീതി സാഹിബ് സ്‌കൂളിൽ വിജയാഘോഷം നടത്തി

ചാവക്കാട് : എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിജയാഘോഷം ടി എൻ എൻ പ്രതാപൻ എം പി ഉൽഘാടനം ചെയ്തു .എ പ്ലസ് നേടിയവരേയും എൻ എം എം എസ് സ്കോളർഷിപ്പ് നേടിയവരേയും ആദരിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി. വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ മുസ്താക്കലി മുഖ്യാത്ഥിതിയായി.തൃശ്ശൂർ ഡി ഡി ഇ മഥന മോഹനൻ , സ്കൂൾ മാനേജർമാർ,വൈസ് പ്രിൻസിപ്പൽ സി സി റീന ,പി ടി എ ഭാരവാഹികൾ എന്നിവർ സംസാരിച്ചു

Astrologer