Post Header (woking) vadesheri

കുവൈറ്റില്‍ കവര്‍ച്ചയക്ക് ഇരയായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

Above Post Pazhidam (working)

ചാവക്കാട് :. കുവൈറ്റില്‍ കവര്‍ച്ചയക്ക് ഇരയായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചാവക്കാട് സ്വദേശി ആരാച്ചാംവീട്ടില്‍ മുഹമ്മദ് റസാഖ് (60) ആണ് മരിച്ചത്. അബ്ബാസിയ ടെലികമ്മ്യൂണിക്കേഷന് പിന്‍വശത്തു നിന്നാണ് ശനിയാഴ്ച മരിച്ച നിലയില്‍ പോലീസ് മൃതദേഹം കണ്ടെത്തിയത.് അതിനുമുമ്ബ് മുഹമ്മദ് റസാഖ് കവര്‍ച്ചയക്ക് ഇരയായിരുന്നു. സ്വദേശിയായ സ്‌പോണ്‍സറുമായി ചേര്‍ന്ന് കച്ചവടം നടത്തുകയായിരുന്നു.

Ambiswami restaurant

വാഹനത്തില്‍ സെയില്‍സ് നടത്തിയിരുന്ന ഇദ്ദേഹത്തില്‍ നിന്നും കഴിഞ്ഞദിവസം ഹസാവിയില്‍ വച്ച്‌ പകല്‍ 11മണിക്ക് 2000 ദിനാര്‍ പിടിച്ച്‌ പറിച്ച്‌ കൊണ്ട് പോയിരുന്നു. സംഭവം സ്‌പോണ്‍സറെയും കൂടെ താമസിച്ചിരുന്ന സുഹൃത്തിനെയും അറിയിച്ചശേഷം പിന്നീട് മുഹമ്മദ് റസാഖ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയി. തുടര്‍ന്ന് വിവരമൊന്നും ഇല്ലാതെയായകുകയും ഫോണും സ്വിച്ച്‌ ഓഫ് ആയിരുന്നു.

Second Paragraph  Rugmini (working)

രാത്രി വൈകിയും കാണാതായതിനെ തുടര്‍ന്ന് കൂടെ താമസിച്ചിരുന്ന സുഹൃത്ത് ചില സാമൂഹിക പ്രവര്‍ത്തകരുടെയും മുഹമദിന്റെ സംഘടനയായ കെ.കെ.എം.എ ഭാരവാഹികള്‍ മുഖേന അന്വേഷണം ആരംഭിച്ചു.

തുടര്‍ന്നാണ് മൃതദേഹം ദജീജ് മോര്‍ച്ചറിയിലുണ്ടെന്ന് കണ്ടെത്തിയത്. പോലീനിനെ ബന്ധപ്പെട്ടപ്പോഴാണ് ശനിയാഴ്ച അബ്ബാസിയ ടെലികമ്മ്യൂണിക്കേഷന്‍ പിന്‍വശം മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം അറിയുന്നത്.

തുടര്‍ന്ന്, സ്‌പേണ്‍സറും സുഹൃത്തും പോലീസില്‍ ബന്ധപ്പെട്ടിരുന്നു.എന്നാല്‍,മുഹമ്മദിന്റെ വാഹനവും അതിലുണ്ടായിരുന്ന 17,000 ദിനാറിന്റെ സാനങ്ങളും ഇത്വരെ കണ്ടെത്താനായിട്ടുമില്ല. അബ്ബാസിയ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ 11 വര്‍ഷത്തോളമായി കുവൈത്തിലുണ്ടായിരുന്ന മുഹമദ് മുമ്ബ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലു േജോലി ചെയ്തിരുന്നു.ഭാര്യഷീജ.മൂന്ന് മക്കളുണ്ട്.

Third paragraph