കുതിരാൻ പാതയിലെ കുഴിയടക്കാതെ എൻ.എച്ച്.എ ഉദ്യോഗസ്ഥർ ജില്ല വിട്ട് പോകരുത് : ജില്ലാ മജിസ്‌ട്രേറ്റ്
തൃശൂർ : കുതിരാനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി മണ്ണുത്തി കുതിരാൻ ദേശീയ പാതയിലെ കുഴികളടയ്ക്കാതെ തൃശൂർ ജില്ല വിട്ടുപോകരുതെന്ന് നാഷണൽ ഹൈവെ അതോറിറ്റി ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടറുടെ നിർദ്ദേശം. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, ടി.എൻ പ്രതാപൻ എം.പി, ചീഫ് വിപ്പ്് അഡ്വ. കെ. രാജൻ, സിറ്റി പോലീസ് മേധാവി യതീഷ് ചന്ദ്ര, എൻ.എച്ച് അതോറിറ്റി റീജ്യനൽ ഓഫീസർ കേണൽ ആശിഷ് ദിവേദി, സീനിയർ പ്രൊജക്ട് മാനേജർ പി. നരസിംഹറെഡ്ഡി, പ്രൊജക്ട് ഡയറക്ടർ പി.കെ. സുരേഷ് എന്നിവർ പങ്കെടുത്ത യോഗത്തെ തുടർന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്.
യോഗതീരുമാനങ്ങൾ കൃഷി മന്ത്രി വി.എസ് സുനിൽകുമാർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. 48 മണിക്കൂറിനുള്ളിൽ കുഴിയടക്കുന്ന പ്രവൃത്തികൾ ആരംഭിക്കാൻ എൻ.എച്ച് എ ഉദ്യോഗസ്ഥർ സമ്മതിച്ചതായി മന്ത്രി പറഞ്ഞു. കുഴിയടക്കൽ പ്രവൃത്തി ആരംഭിക്കാതെ എൻ.എച്ച്.എ ഉദ്യോഗസ്ഥരായ ആശിഷ് ദിവേദി, പി.നരസിംഹ റെഡ്ഡി, പി.കെ.സുരേഷ് എന്നിവർ ജില്ല വിട്ട് പോകാൻ പാടില്ല. കോൾഡ് മിക്‌സ്ചർ ഉപയോഗിച്ചാവണം കുഴിയടക്കേണ്ടത്. ക്വാറി വെയിസ്റ്റ് പാടില്ല. ആഴമുള്ള കുഴികളുണ്ടെങ്കിൽ ക്വാറി വെയ്സ്റ്റ് ഇട്ടതിനുശേഷം കോൾഡ് മിക്‌സ്ചർ ഉപയോഗിക്കണം.
കുതിരാൻ തുരങ്കം തുറന്ന് നൽകാമെന്ന വാർത്ത തെറ്റിദ്ധാരണ ജനകമാണെന്നും ബ്ലോവർ, ഫയർ ആന്റ് സേഫ്റ്റി അനുമതി തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ തുരങ്കത്തിനില്ലെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. തുരങ്കം തുറന്ന് നൽകുന്നതിന് ഇനിയും നിരവധി ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്. ബ്ലോവർ പ്രവർത്തിക്കാത്തതിനാൽ വാഹനങ്ങൾ പോകുമ്പോൾ കാർബൺ മോണോക്‌സൈഡ് വാതകം തുരങ്കത്തിൽ നിറഞ്ഞ് അപകടകാരിയാവും. ഇളകി നിൽക്കുന്ന മണ്ണ് നീക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ തുരങ്കം തുറക്കാൻ കഴിയില്ല. റോഡിലെ കുഴികളടച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് യോഗം പ്രാധാന്യം നൽകിയത്-മന്ത്രി അറിയിച്ചു.
കുതിരാൻ സന്ദർശിച്ച ശേഷം രാമനിലയം ഗസ്റ്റ് ഹൗസിലായിരുന്നു പ്രത്യേക യോഗം.
കൃഷിമന്ത്രി വി.എസ് സുനിൽകുമാർ, ടി.എൻ പ്രതാപൻ എം.പി, ചീഫ് വിപ്പ് കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, എൻ.എച്ച്.എ ആർ.ഒ ആശിഷ് ദിവേദി, കരാർ കമ്പനിയായ കെ.എം.സി പ്രതിനിധി നിരഞ്ജൻ തുടങ്ങിയവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.
യോഗതീരുമാനങ്ങൾ സംബന്ധിച്ച് എൻ.എച്ച്.എ പ്രതിനിധികളുമായി സമ്മത പത്രം ഒപ്പുവെച്ചതായും മന്ത്രി പറഞ്ഞു. അടിയന്തിര യോഗതീരുമാനങ്ങൽ സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കിൽ കർശന നിയമനടപടികളുമായി മുന്നോട്ട് പോകും. മണ്ണുത്തി കുതിരാൻ ദേശീയപാതയിലെ ഗതാഗതകുരുക്ക് അടിയന്തിരമായി പരിഹരിക്കുകയാണ് ലക്ഷ്യം മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ടി.എൻ.പ്രതാപൻ എം.പി, ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കോടതി പരസ്യം
ബഹു: ചാവക്കാട് സബ്ബ് കോടതി മുമ്പാകെ
AS 47/ 2018</p >
ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂർ അംശം ദേശത്ത് ചക്കും കേരൻ വാസു മകൻ സജീവ് എന്നവർക്ക് വേണ്ടി ടിയാന്റെ മുക്ത്യാർ ഏജന്റ് ചക്കും കേരൻ സജീവ് ഭാര്യ ഷേർളി …………………………………………………അപ്പീൽ അന്യായം .
ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂർ അംശം ദേശത്ത് ചക്കും കേരൻ വാസു മക്കൾ 1. ജയപ്രകാശൻ 2. പ്രദീപ് …………………………………………..3,4 അപ്പീൽ പ്രതികൾ
മേൽ നമ്പ്രിൽ 3,4 അപ്പീൽ പ്രതികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തുവാൻ അനുവദിച്ച് കേസ്സ് 19.09.2019 തിയ്യതിക്ക് വിചാരണക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു .ടി കേസിൽ ആക്ഷേപ മുണ്ടെങ്കിൽ അന്നെ ദിവസം രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരായി ബോധിപ്പിക്കേണ്ടതാകുന്നു .
എന്ന് അപ്പീൽ അന്യായ ഭാഗം അഡ്വക്കെറ്റ് എ വൈ . ഖാലിദ് & സി രാജഗോപാലൻ ഒപ്പ്