കുന്നംകുളത്ത് ചകിരി ഡി ഫൈബറിംഗ് യൂണിറ്റ് ട്രയൽ റൺ നടത്തി.

">

കുന്നംകുളം: നഗരസഭയിൽ കുറുക്കൻപാറയിലെ ഗ്രീൻ പാർക്കിൽ ചകിരി ഡി ഫൈബറിംഗ് യൂണിറ്റ് ട്രയൽ റൺ നടത്തി. നഗരസഭ ചെയർ പേർസൺ സീത രവീന്ദ്രൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസൺ മാരായ ഗീത ശശി, കെ.കെ.മുരളി, സുമ ഗംഗാധരൻ, കെ.കെ.ആനന്ദൻ, മിഷ സെബാസ്റ്റ്യൻ, നഗരസഭ ജനകീയാസൂത്രണ ഉപാദ്ധ്യക്ഷൻ മനോജ് കുമാർ.വി, കയർ വികസന വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസർ സി.ആർ.സോജൻ, ചാവക്കാട് കയർ ഇൻസ്പെക്ടർ പി. സുധീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് നഗരസഭയുടെ ജൈവവളം ഉത്പാദന കേന്ദ്രം ( ഗ്രീൻ പാർക്ക്) സന്ദർശിക്കാനെത്തിയ വേളയിൽ, ജൈവവളം ഉത്പാദനത്തിനാവശ്യമായ ചകിരിചോറ് ഗ്രീൻ പാർക്കിൽ തന്നെ ഉത്പാദിപ്പിക്കുന്നതിനും, അതുവഴി നഗരസഭാ പ്രദേശത്തുണ്ടാകുന്ന മുഴുവൻ നാളികേരത്തിന്റെ തൊണ്ടും ഇവിടെ തന്നെ ഉപയോഗപ്പെടുത്തുന്നതിനും സാധ്യമാക്കുന്നതിലേക്ക് കൊയർ ബോർഡിൽ നിന്നും മെഷിനറി അനുവദിച്ചിരുന്നു .

മണിക്കൂറിൽ 1000 തൊണ്ട് ഡിഫൈബറിംഗ് ചെയ്യാൻ സാധിയ്ക്കും. ആയിരം തൊണ്ടിൽ നിന്നും 300 കിലോ ചകിരിച്ചോറും – 70 കിലോ ചകിരി നാരും, 70 കിലോ ബേബി ഫൈബറും ലഭിയ്ക്കുമെന്ന് കയർ വികസന ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്രീൻ പാർക്കിലെ വിവിധ യൂന്നിറ്റുകളുടെ ഔപചാരികമായ ഉത്ഘാടനം അടുത്ത ദിവസങ്ങളിൽ നടക്കുമെന്ന് ചെയർ പേർസൺ സീത രവീന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors