Post Header (woking) vadesheri

പാവറട്ടിയിലെ കവർച്ച, പ്രതി പിടിയിൽ

Above Post Pazhidam (working)

ഗുരുവായൂർ : പാവറട്ടിപുളിഞ്ചേരിപ്പടിയിൽ വീട്ടിൽ നിന്ന് 10 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ. കാസർകോട് സ്വദേശിയായ ആഷിഫി(25) നേയാണ് പാവറട്ടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആൻ്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അതിസാഹസികമായി മംഗലാപുരത്ത് നിന്ന് പിടികൂടിയത്. പാവറട്ടി പുളിഞ്ചേരിപ്പടി പുലിക്കോട്ടിൽ ജോമോന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്.

Poonthanam
Rugmani 700-200

ജോമോനും ഭാര്യയും ജോലിക്കാരായതിനാൽ ബുധനാഴ്ച രാവിലെ 10 മണിയോടെ വീട്ടിൽ നിന്ന് ജോലിക്കായി പുറപ്പെട്ടിരുന്നു. വൈകിട്ട് 5 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ പിൻവശത്തെ വാതിൽ തള്ളി തുറന്ന നിലയിലായിരുന്നു. വീട്ടിനുള്ളിലെ സ്റ്റീൽ അലമാരയിൽ രണ്ട് ചെപ്പുകളിലായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളിൽ ഒരു ചെപ്പിലുണ്ടായിരുന്ന ആഭരണങ്ങളാണ് മോഷ്ടാവ് കവർന്നത്.

Vasudev Inn

തൊട്ടടുത്ത് മറ്റു സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയൊന്നും എടുക്കാതെയാണ് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. മാല, വള ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങളാണ് നഷ്ടമായത്. മോഷണ വിവരം അറിഞ്ഞ് പോലീസ് നടത്തിയ മിന്നൽ നീക്കത്തിലാണ് മോഷ്ടാവിനെ മംഗലാപുരത്ത് നിന്ന് പിടികൂടാനായത്.