ഗുരുവായൂർ നഗരസഭ കുടുംബശ്രീ വിപണനമേളയ്ക്ക് തുടക്കമായി ,
ഗുരുവായൂർ : ഏകാദശി – മണ്ഡലമാസത്തോട് അനുബന്ധിച്ച് ഗുരുവായൂർ നഗരസഭ കുടുംബശ്രീ ജില്ലാ മിഷൻ സംയുക്തമായുള്ള കുടുംബശ്രീ ഉത്പന്ന വിപണനമേള ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ചു.
വിപണന മേളയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി നിർവ്വഹിച്ചു നഗരസഭ സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ എം രതി , ടി എസ് ഷെനിൽ , നിർമ്മല കേരളൻ , ഷൈലജ ദേവൻ , മുൻ വൈസ് ചെയർമാൻ കെ പി വിനോദ് ,നഗരസഭ കൗൺസിലർമാർ , സി ഡി എസ് ചെയർപേഴ്സൻമാരായ ഷൈലജ സുധൻ , എം.കെ ബിന്ദു, എൻ യു എൽ എം സിറ്റി മിഷൻ മാനേജൻ വി എസ് ദീപ , കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഗുരുവായൂർ കുടുംബശ്രീ സി ഡി എസ് ഒന്ന്, സി ഡി എസ് രണ്ട് , ജില്ലാ മിഷൻ എന്നിവയിൽ നിന്നുള്ള സംരഭകരുടെ ഉത്പന്നങ്ങളാണ് വിപണ കേന്ദ്രം വഴി വിപണനം നടത്തുന്നത്.
സംരംഭകർക്ക് നേരിട്ട് വിപണനം നടത്തി കൂടുതൽ ലാഭം ലഭ്യക്കുവാനായി ആരംഭിച്ച മേള ജനുവരി 23 വരെ തുടരും