കുബേര , വാടാനപ്പള്ളിയിൽ ഒരാൾ അറസ്റ്റിൽ

">

വാടാനപ്പിള്ളി : കൊള്ള പലിശക്ക് വാങ്ങിയ പണത്തിന്റെ പലിശ നൽകാത്തതിന്റെ പേരിൽ അപമാനിതനായ യുവാവ് മണലൂരിൽ ജീവനൊടുക്കിയതിന് പിന്നാലെ കുബേര പ്രകാരം ഒരാളെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചെമ്പുക്കാവ് മൈലിപ്പാടം സ്വദേശി നടക്കാവുകാരൻ വീട്ടിൽ ജോസഫ് ആണ് അറസ്റ്റിലായത്. തൃശൂരിൽ പ്രവർത്തിക്കുന്ന മിയോ ടെക്നോളോജിസ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ്. വാടാനപ്പള്ളി എസ്.എച്ച്.ഒ കെ.ആർ ബിജു,എസ്.ഐ അനിൽ മേപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്.

വിവിധ വാഹനങ്ങളുടെ ഒറിജിനൽ ആർ.സി ബുക്കുകൾ,ബ്ളാങ്ക് ചെക്കുകൾ,വാഹന ഉടമ്പടി രേഖകൾ,കണക്കിൽപ്പെടാത്ത 2,80000 രൂപ എന്നിവ റെയ്ഡിൽ കണ്ടെടുത്തു. ബന്ധപ്പെട്ട സ്ഥാപനത്തിന് ലൈസൻസ് ഇല്ലായെന്നും അന്വേഷണസംഘം കണ്ടെത്തി.കൊള്ള പലിശക്ക് അയ്യായിരം രൂപ വാങ്ങി എണ്ണായിരത്തോളം രൂപ തിരിച്ചടച്ചിട്ടും പലിശയുടെ പേരിൽ അപമാനിതനായ മണലൂർ സ്വദേശി ചെറുവത്തൂർ സിബുമോൻ കഴിഞ്ഞദിവസം ജീവനൊടുക്കിയതാണ് കുബേര നടപടിക്ക് കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors