Madhavam header
Above Pot

ചാവക്കാട് മുനക്കക്കടവിൽ വള്ളം മറിഞ്ഞു പിതാവിനെ കാണാതായി ,മകൻ നീന്തി രക്ഷപ്പെട്ടു

രക്ഷാ പ്രവർത്തനത്തിന് കോസ്റ്റൽ പോലീസിന്റെ ബോട്ടില്ല ,നാട്ടുകാർ സ്റ്റേഷൻ ഉപരോധിച്ചു

ചാവക്കാട് : മുനക്കകടവ് അഴിമുഖത്ത് പിതാവും മകനും മത്സ്യ ബന്ധനത്തിനു പോകവെ വഞ്ചി മറിഞ്ഞു പിതാവിനെ കാണാതായി മകൻ രക്ഷപ്പെട്ടു. മുനക്കകടവ് പുതുവീട്ടിൽ ഹംസ കുട്ടി 56 നെയാണ് കാണാതായത് മകൻ ഷഫീഖ് 25 ആണ് രക്ഷപ്പെട്ടത്, വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിക്കാണ് ഇവർ രണ്ടു പേരും മൽസ്യ ബന്ധനത്തിനായി പുറപ്പെട്ടത് വഞ്ചി അഴിമുഖം കടക്കവെ ശക്തമായ കാറ്റ് വീശി.
രണ്ടു പേർ പോകുന്ന ചെറിയ വഞ്ചി കാറ്റിൽ ഉലഞ്ഞ് പൊന്തി മറിയുകയായിരുന്നു
ഈ സമയം മറ്റുവഞ്ചിക്കാർ ആരും തന്നെ സമീപത്തില്ലാത്തതിനാൽ അപകടം ആരുടെയും ശ്രദ്ധയിൽ പെട്ടില്ല .

Astrologer

മറിഞ്ഞ വഞ്ചിയിൽ നിന്നും തെറിച്ചുവീണ ഹംസ കുട്ടി ഏറെ നേരം വഞ്ചിയിൽ പിടിച്ചു കിടനന്നെങ്കിലും പിന്നീട് പിടി വിട്ട് മുങ്ങി താഴുകയായിരുന്നു ഈ സമയം ഷഫീഖ് നീന്തി ഒരു വിധം പുലിമുട്ടിൽ കയറി. ക്ഷീണിതനായ ഷഫീഖ് എണീക്കാൻ കഴിയാത്ത അവസ്ഥ യിലാ യിരുന്നു. ഇവരുടെ വഞ്ചിയും മറ്റു മൽസ്യ ബന്ധന സമഗ്രഹികളും താഴ്ന്നു പോയിരുന്നു മണിക്കൂറുകൾക്ക് ശേഷം വന്ന മറ്റുവഞ്ചിക്കാരാണ്ഷഫീഖ് പുലിമുട്ടിൽ കിടക്കുന്നത് കണ്ടത് ഇവർ ഒച്ചവെച്ച തിനെ തുടർന്ന് ചൂണ്ട ഇടാൻ വന്ന യുവാക്കൾ അബോധാവസ്ഥയിൽ പുലിമുട്ടിൽ കിടന്നിരുന്ന ഷഫീക്കിനെ ആശുപത്രിയിൽ എത്തിച്ചു , ഉടൻ തന്നെ നട്ടുകാർ വഞ്ചിയും ബോട്ടുകളും ഇറക്കി തെരച്ചിൽ നടത്തിയെങ്കിലും ഏറെ വൈകീട്ടും കാണാതായ ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

ഇതിനിടെ രക്ഷാപ്രവർത്തന നടത്താൻ പോലീസ് ബോട്ട് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ നാട്ടുകാർ ഉപരോധിച്ചു . നി ലവിൽ പോലീസ് ബോട്ടിന് ഡ്രൈവറില്ല എന്ന് പറഞ്ഞാണ് രക്ഷാപ്രവർത്തനം നടത്താഞ്ഞത്. വേണ്ടത്ര സജ്ജീകരണം മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്. കടപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ പി.എ.അഷ്ക്കർഅലിയുടെ നേതൃത്വത്തിലാണ് നാട്ടുകാർ ഉപരോധിച്ചത്. പി.എ.മനോജ്കുമാർ, പി.എ.അൻവർ, പോണത്ത് അൻസാർ, സന്തോഷ്‌.പി.ടി, മഠത്തിൽ കൃഷ്ണൻ, ഷാജഹാൻ, അലി.സി.കെ, ഏ.കെ.മുനീർ, ആർ.കെ.മൊയ്തീൻ, ഹംസ.പി.എം, എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു

Vadasheri Footer