Above Pot

ഗുരുവായൂരിലെ കെ എസ് ആർ ടി സി ഉദ്യോഗസ്ഥനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂര്‍: പടിഞ്ഞാറെനടയിലെ ഫ്‌ളാറ്റില്‍ കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എല്‍.ആര്‍.സാബുവാണ് മരിച്ചത്. രണ്ട് വര്‍ഷത്തോളമായി ഗുരുവായൂര്‍ ഡിപ്പോയിലെ ചെക്കിംഗ് ഇന്‍സ്‌പെക്ടറാണ്.

പടിഞ്ഞാറെനടയിലെ ഫ്‌ളാറ്റില്‍ തനിച്ചായിരുന്നു താമസം. ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കെണ്ടത്തിയത്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്തതാകാമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.