Post Header (woking) vadesheri

കോട്ടപ്പടി പള്ളി തിരുനാൾ ജനുവരി ഒന്നിന് ആരംഭിക്കും

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ലാസറിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 2023 ജനുവരി 1 , 2 , 3 , 4 ദിവസങ്ങളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ഞായറാഴ്ച വൈകീട്ട് 5 ന് പ്രസുദേന്തി വാഴ്ചയും തുടർന്ന് ആഘോഷമായ പാട്ടുകുർബ്ബാനയും നടക്കും ഫാ . ജെയ്സൺ അന്തിക്കാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും. വൈകീട്ട് 6.45 ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച്ഓൺ കർമ്മം .എൻ.കെ.അക്ബർ എം എൽ എ നിർവ്വഹിക്കും. തുടർന്ന് ഗുരുവായൂർ മെഗാ മ്യൂസിക് ബാന്റ് അരങ്ങേറും .

തിങ്കളാഴ്ച വൈകീട്ട് 6. ന് നടക്കുന്ന ആഘോഷമായ പാട്ടുകുർബ്ബാനയ്ക്ക് ഷംഷാബാദ് മെത്രാൻ മാർ റാഫേൽ തട്ടിൽ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് നടക്കുന്ന വേസ്പര തിരുക്കർമ്മങ്ങൾക്ക് . ഫാ . ഡേവീസ് പനക്കൽ സി.എം.ഐ. മുഖ്യ കാർമ്മികനാകും ഇടവകയിലെ വൈദികർ സഹകാർമ്മികരാവും തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എഴുന്നെള്ളിച്ചു വെക്കൽ . ചൊവ്വാഴ്ച്ച രാവിലെ 6 നും , 8 നുംകുർബ്ബാനയും 10.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനയും നടക്കും. നവ വൈദികൻ . ഫാ . ഡേവീസ് പുലിക്കോട്ടിൽ മുഖ്യ കാർമ്മികനാകും. . ഫാ . സിനോജ് നീലങ്കാവിൽ തിരുന്നാൾ സന്ദേശം നൽകും.

വൈകീട്ട് 4.00 ന് .കുർബ്ബാന തുടർന്ന് തിരുനാൾ പ്രദക്ഷിണവും 10 ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എടുത്തുവെക്കൽ ചടങ്ങും നടക്കും.
ബുധൻ രാവിലെ 6.30 ന് മരിച്ചുപോയ ഇടവകാംഗങ്ങൾക്കുവേണ്ടി പാട്ടുകുർബ്ബാന , സെമിത്തേരിയിൽ ഒപ്പീസ് എന്നിവ നടക്കും. കോട്ടപ്പടി പള്ളി അസി വികാരി .ഫാ.ജോമോൻ താണിക്കൽ കാർമ്മികത്വം വഹിക്കും.

വാർത്ത സമ്മേളനത്തിൽ വികാരി ഫാ : ജോയ് കൊള്ളന്നൂർ ,ഫാ : ജോ മോൻ താണിക്കൽ , ജനറൽ കൺവീനർ ജിജോ ജോർജ് ,എൻ എം കൊച്ചപ്പൻ ,ലിന്റോ ചാക്കോ ,സൈസൻ മാറോക്കി ,ഡേവിഡ് വിത്സൺ ,എം വി ബാബു ,സേവ്യർ പനക്കൽ ,സി ആർ യോഹന്നാൻ ,ജോബ് സി ആൻഡ്രുസ് ,ബെന്നി പനക്കൽ എന്നിവർ പങ്കെടുത്തു

First Paragraph Jitesh panikar (working)